ന്യൂഡല്‍ഹി: 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ അടിത്തറ ശക്തമായ ആഭ്യന്തര സുരക്ഷയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക പുരോഗതി സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി അടുത്ത രണ്ട് പതിറ്റാണ്ടിലേക്കുള്ള സുരക്ഷാ കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട്, ഡല്‍ഹിയില്‍ നടന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ 'നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി കോണ്‍ഫറന്‍സില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാല സര്‍ക്കാരുകള്‍ മയക്കുമരുന്ന് കടത്ത്, നക്സലിസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്വസ്ഥതകള്‍ എന്നിവ കൃത്യസമയത്ത് പ്രതിരോധിച്ചിരുന്നെങ്കില്‍ പതിറ്റാണ്ടുകളോളം രാജ്യം നേരിട്ട സുരക്ഷാ വെല്ലുവിളികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായി നടപ്പിലാക്കുകയാണ് ലക്ഷ്യം. സുപ്രീം കോടതി വരെയുള്ള കേസ് നടപടികള്‍ 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് 25 ശതമാനം വര്‍ദ്ധിപ്പിക്കാനും ഈ പരിഷ്കാരങ്ങള്‍ സഹായിക്കും.
'ഈ രാജ്യം ഒരു ധര്‍മ്മശാലയല്ല, രാജ്യത്തെ പൗരന്മാര്ക്ക് മാത്രമേ ഇവിടെ ജീവിക്കാന്‍ അവകാശമുള്ളൂ' എന്ന് അമിത് ഷാ ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്കി. അതിര്‍ത്തി സുരക്ഷ ഉറപ്പാക്കാനും അനധികൃത നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും തടയാനുമായി നാല് തൂണുകളില്‍ അധിഷ്ഠിതമായ സുരക്ഷാ ചട്ടക്കൂട് സംസ്ഥാനങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്. 'പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ'യെ നിരോധിച്ച ശേഷമുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ മികച്ച ഏകോപനത്തിന് ഉദാഹരണമാണ്. ഭീകര ശൃംഖലകളെ പൂര്‍ണ്ണമായി തകര്‍ക്കാന്‍ 'പ്രഹാര്‍' തന്ത്രം ദൈനംദിന സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കണം. മയക്കുമരുന്ന് കടത്തിനെതിരെ 'ഡിറ്റക്ട്, ഡിസ്രപ്റ്റ്, ഡിസ്ട്രോയ്' എന്ന തന്ത്രം പോലീസും സുരക്ഷാ ഏജന്‍സികളും നടപ്പിലാക്കണം. 'നാര്‍ക്കോട്ടിക്സ് കണ്ട്രോള് വിഷന്‍ ഡോക്യുമെന്റ് 2026-2029' ഗൗരവമായി നടപ്പിലാക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
നിര്‍മ്മിത ബുദ്ധി, ഡാറ്റാ അനലിറ്റിക്സ് എന്നിവ ഉപയോഗിച്ച് വരാനിരിക്കുന്ന 15-20 വര്‍ഷത്തെ സുരക്ഷാ വെല്ലുവിളികള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ യുവ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. 2019 നും 2026 നും ഇടയില്‍ 274 സാമ്പത്തിക കുറ്റവാളികളെയും ഒളിവില്‍ പോയവരെയും ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതായി അമിത് ഷാ പറഞ്ഞു.

Comments