ന്യൂഡല്‍ഹി: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനു പകരം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് 21-ന് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചവരുടെ പ്രതിനിധികളുമായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ കൂടിക്കാഴ്ച നടത്തി. പ്രതിനിധി സംഘത്തിലെ അംഗങ്ങളായ ഹര്‍ഷ് ദുബെ, രണ് ബഹാദൂര്‍ സിങ് ചൗഹാന്, മൃത്യുഞ്ജയ് പഥക് എന്നിവരുമായും ചര്‍ച്ച നടത്തിയെന്നും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും നഡ്ഡ 'എക്സി'ല്‍ കുറിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചില്ല.
സാമ്പത്തിക സ്ഥിതി, ശാരീരിക വൈകല്യം, അല്ലെങ്കില്‍ കുടുംബ പശ്ചാത്തലം എന്നിവയുടെ മാത്രം അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ മേഖലയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് 'റിസര്‍വേഷന്‍ ഹഠാവോ ആന്ദോളന്' പ്രതിഷേധം സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിട്ടെയാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സംവരണ വിരുദ്ധപ്രക്ഷോഭം നടന്നത്.





Comments