
ലഖ്നൗ: പ്രശസ്ത ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു.കൊട്വാലി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഒരു ജിമ്മിനു പുറത്തുവച്ചാണ് അങ്കിതിനുനേരെ ആക്രമണമുണ്ടായത്.
ജിമ്മില്‍ നിന്നു വ്യായാമം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുകയായിരുന്ന അങ്കിതിനുനേരെ മോട്ടോര്‍ സൈക്കിളുകളിലായെത്തിയ അക്രമിസംഘം ഒന്നിനുപുറകെ ഒന്നായി വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടാസംഘമായ 'ഗോഗി ഗ്യാങ്' കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അങ്കിത് തങ്ങളുടെ ശത്രുക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും തങ്ങളുടെ സംഘവുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് പാട്ട് നിര്‍മിച്ചുവെന്നുമാണ് പ്രകോപനത്തിന് കാരണമായി ഇവര്‍ പറയുന്നത്. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എക്സില്‍ കുറിച്ചു. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അങ്കിത് ആസൂത്രണം ചെയ്തിരുന്നതായും അതിന്റെ ഭാഗമായുള്ള രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്ന് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. യൂട്യൂബില്‍ 3.66 ലക്ഷത്തിലധികം സബ്സ്ൈക്രബേഴ്സുള്ള ജനപ്രിയ കലാകാരനായിരുന്നു അങ്കിത് ബല്യാന്‍. തോക്ക് സംസ്കാരം, പ്രാദേശിക രാഷ്ട്രീയം എന്നിവ പ്രമേയമാക്കിയുള്ള പാട്ടുകളിലൂടെയാണ് അങ്കിത് ശ്രദ്ധ നേടിയത്.





Comments