
കോട്ടയം: മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷനിലെ മെത്രാപ്പോലീത്ത തെരഞ്ഞെടുപ്പിന് ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകാരം നല്‍കി.
സഭാ ആസ്‌ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന സുന്നഹദോസാണു തെരഞ്ഞെടുപ്പ് അംഗീകരിച്ചത്. നിയുക്‌ത മെത്രാപ്പോലീത്തമാര്‍ക്കു സുന്നഹദോസ് ആശംസ നേര്‍ന്നു.
നിയുക്‌ത മെത്രാപ്പോലീത്താമാരായ ഫാ.തോമസ് പോള്‍ റമ്പാന്‍, ഫാ.എ.എ. എല്‍ദോസ്, ഫാ.സാംജി ടി. ജോര്‍ജ്, ഫാ.ഷിബു വേണാട് മത്തായി എന്നിവര്‍ ദേവലോകത്തു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ദൈവാശ്രയ ബോധത്തോടെ അജപാലന ശുശ്രൂഷ നിര്‍വഹിക്കാന്‍ കഴിയട്ടെയെന്നു ബാവ ആശംസിച്ചു.
ദേവലോകം അരമന ചാപ്പലിലും മുന്‍ സഭാധ്യക്ഷന്മാരുടെ കബറിടങ്ങളിലും നിയുക്‌ത മെത്രാപ്പോലീത്തമാര്‍ പ്രാര്‍ഥന നടത്തി.







Comments