കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈസ്റ്റ് മലയമ്മയില്‍ ആരംഭിക്കുന്ന പട്ടാണിയില്‍ മെഡികെയര്‍ സെപ്റ്റംബര്‍ ഒന്നിന് നാടിന് സമര്‍പ്പിക്കുമെന്ന് പട്ടാണിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി വി.ഡി. സതീശന് മെഡികെയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷത വഹിക്കും. പാണക്കാട് സയ്ിയദ് സാദിഖലി ശിഹാബ് തങ്ങള്‍ ഓപ്പറേഷന് തിയേറ്റര്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. എം.കെ.രാഘവന് എംപി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ മുഖ്യാതിഥികളാകും. എം.എല്‍.എ മാരായ എം.എ. റസാഖ്, സി.കെ.കാസിം, അഡ്വ. കെ.പ്രവീണ്‍കുമാര്‍ , പി.കെ.ഫിറോസ് , അഡ്വ. കെ.ജയന്ത് കെ.എം.അഭിജിത്ത് , അഡ്വ.ഫാത്തിമ തഹ്ലിയ, വി.ടി.സൂരജ് , അഡ്വ.വിദ്യ ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും
ദീര്‍ഘകാലം തുടരേണ്ട ഡയാലിസിസ് ചികിത്സയുടെ സാമ്പത്തികഭാരം വൃക്കരോഗബാധിതരുള്ള നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ഈ യാഥാര്‍ഥ്യം പരിഗണിച്ചാണ് 22 ഡയാലിസിസ് മെഷീനുകളോടുകൂടിയ അത്യാധുനിക ഡയാലിസിസ് യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അര്‍ഹരായ രോഗികള്‍ക്കെല്ലാം ഈ സൗകര്യം പൂര്‍ണമായും സൗജന്യമായി നല്‍കും. പ്രതിദിനം 80 പേര്‍ക്ക് ഡയാലിസ് സേവനം നല്കാവുന്ന രീതിയിലാണ് യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം കേന്ദ്രത്തിലെ ശ്രദ്ധേയമായ സൗകര്യങ്ങളിലൊന്നാണ്. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെയും വിവിധ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും സേവനം രോഗികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വിവിധ സ്പെഷ്യാലിറ്റി ഒ.പി. സേവനങ്ങളിലൂടെ ആവശ്യമായ ചികിത്സ ലഭ്യമാക്കാനും സംവിധാനമുണ്ട്. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ജനറല്‍ വാര്‍ഡുകള്‍ സ്ഥാപനത്തിലെ മറ്റൊരു പ്രത്യേകതയാണ്. പട്ടാണിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും മാനേജിങ്് ട്രസ്റ്റിയുമായ സി.കെ.അബ്ദുല്‍ അസീസ്, ട്രസ്റ്റ് വൈസ് ചെയര്മാന് മിസ്രി അബ്ദുല്‍ അസീസ്, സിഇഒ ഫാത്തിമ നഹ്ല, ട്രസ്റ്റി സി.കെ.മുഹമ്മദ് നിഹാല്‍, പട്ടാണിയില്‍ മെഡികെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.റമീസ് ഹസ്സന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments