കോഴിക്കോട്: വണ്ടി ചെക്ക് നല്കി തിരുവമ്പാടി കേരള മലനാട് കര്‍ഷക പ്ര?ഡ്യൂസ് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയെ കബളിപ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവമ്പാടി കേരള മലനാട് കര്‍ഷക പ്ര?ഡ്യൂസ് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കുന്നമംഗലം ബ്രാഞ്ചില്‍ നിന്നും 2,00,000/ (രണ്ട് ലക്ഷം രൂപ.) രൂപ ബിസിനസ് വായ്പ എടുത്ത ഷൗക്കത്തലി അമ്പലപ്പറമ്പില്‍ ലോണ്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയപ്പോള്‍ സംഘം ചട്ട പ്രകാരം നിയമ നടപടി സ്വീകരിച്ചു. തുടര്‍ന്ന് ഷൗക്കത്തലി, അമ്പലപ്പറമ്പില്‍ സംഘത്തിന് വണ്ടി ചെക്ക് നല്കി കബളിപ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് സംഘം നല്കിയ കേസില്‍ കുന്നമംഗലം കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു.
അദ്ദേഹം കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും കീഴ്ക്കോടതി വിധി ജില്ലാ കോടതി അംഗീകരിച്ചു കൊണ്ട് പ്രതി സംഘത്തിന് 3,29,021/ (മൂന്ന് ലക്ഷത്തി ഇരുപത്തി ഒന്പതിനായിരത്തി ഇരുപത്തി ഒന്ന് രൂപ.) രൂപ നല്‍കുന്നതിനും, 3 മാസം തടവ് ശിക്ഷ അനുഭവിക്കുന്നതിനും വിധിച്ചു. ഷൗക്കത്തലി അമ്പലപ്പറമ്പില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആണ്. സംഘത്തിന് വേണ്ടി അഡ്വ. പി.എ. സുരേഷ് ബാബു പയ്ടിയിയല് ഹാജരായി.

Comments