വിലങ്ങാട്: വന്യജീവി ആക്രമണത്തില്‍ യുവാവിന് ജീവന് നഷ്ടമായ പാശ്ചാത്തലത്തില്‍ ജീവനും സ്വത്തിനും സുരക്ഷിതത്വം വേണമെന്നാവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. വിലങ്ങാട് നിവാസികള്‍ ഒന്നടങ്കം ഇന്നലെ വൈകീട്ട് ഫോറസ്റ്റ് ഓഫീസിനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. കര്‍ഷകര്‍ക്കും കൃഷിയിടത്തിനും സുരക്ഷിതം ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. കോടതി ജീവനക്കാരാനായ സുനില്‍ നാട്ടിലിറങ്ങിയ കാട്ടുപ്പോത്തിന്റെ ആക്രമണത്തിലാണ് ഇന്നലെ കൊല്ലപ്പെട്ടത്.




Comments