കോഴിക്കോട്: കോഴിക്കോടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതിയ ദിശയേകാന്‍ സെപ്റ്റംബര്‍ ഒന്നിന് കാലിക്കറ്റ് ഡെവലപ്പ്മെന്റ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം എം.എല്‍.എ. അഡ്വ.ഫൈസല്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് നഗരത്തിന്റെ സമഗ്രപുരോഗതിക്ക് വലിയ വീക്ഷണത്തിലുള്ള സമഗ്രപദ്ധതികള്‍ ആവശ്യമാണ്. ഇതിനായി മികച്ച ആസൂത്രണവും വേണം. വളരുന്ന നഗരത്തിന്റെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനമാണ് നടപ്പാക്കേണ്ടത്. അതിനായാണ് എല്ലാ മേഖലയിലുള്ള വിദഗ്ധരെയും അണിനിരത്തി കാലിക്കറ്റ് ഡവലപ്പ്മെന്റ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും എം.എല്‍.എ. പറഞ്ഞു.
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിന്റെ സമഗ്രവും സുസ്ഥിരവുമായി വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ കാലിക്കറ്റ് 360 ഡിഗ്രി -കാലിക്കറ്റ് ഡെവലപ്പ്മെന്റ് കോണ്‍ക്ലേവ് സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 6.00 മണി വരെ കോഴിക്കോട് ലുലു മാളില്‍ നടക്കുന്നത്. കേരള മുഖ്യമന്ത്രി വി.ഡി.സതീശന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
വ്യവസായ വാണിജ്യ, ഐ.ടി. വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി.അനില്‍ കുമാര്‍, കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധീഖ് എന്നിവരടക്കം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ര്ടീയ, സാംസ്കാരിക, സാമൂഹിക, വ്യവസായ മേഖലകളിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.
കോഴിക്കോടിന്റെ വികസന സാധ്യതകളെ വിവിധ മേഖലകളില്‍ സമഗ്രമായി വിലയിരുത്തുകയും, നഗരത്തിന്റെ ഭാവി വികസനത്തിനാവശ്യമായ പുതിയ ആശയങ്ങളും പദ്ധതികളും ചര്‍ച്ച ചെയ്ുകയയും വിവിധ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യുക എന്നതാണ് ഫ്യൂച്ചര്‍ കാലിക്കറ്റ് 360 ഡിഗ്രി ലക്ഷ്യമിടുന്നത്.
വ്യവസായം, വാണിജ്യം, ഐ.ടി., അടിസ്ഥാന സൗകര്യ വികസനം, നഗരവികസനം, റോഡ്ഗതാഗതം. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം. മത്സ്യബന്ധനം, കൃഷി, പരിസ്ഥിതി, യുവജനകായിക മേഖലകള്‍ തുടങ്ങി കോഴിക്കോടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്യും.
കോഴിക്കോടിന്റെ ഇന്നത്തെ വികസന ആവശ്യങ്ങള്‍ക്കൊപ്പം വരുംതലമുറയുടെ സാധ്യതകളും പരിഗണിച്ച് ഫ്യൂച്ചര്‍ കാലിക്കറ്റ് 360 ഡിഗ്രി ഒരു സമഗ്ര വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനുള്ള വേദിയായിരിക്കും. രാഷ്ര്ടീയസാമൂഹിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വ്യവസായികള്‍, സംരംഭകര്‍, വിദ്യാഭ്യാസസാംസ്ക്കാരിക പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, സാങ്കേതിക വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങി കോഴിക്കോടിന്റെ വികസനത്തില്‍ താല്പര്യമുള്ള നിരവധി പേര് പരിപാടിയില്‍ പങ്കെടുക്കും.
രാവലെ 11.10 ന് നടക്കുന്ന നഗര ഗതാഗതവും പാര്‍ക്കിങ്ങും പാനല്‍ ടോക്കില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.പി.ഷൗക്കത്തലി, ആര്.ടി.ഒ.ജെബി ചെറിയാന്, ആനന്ദമണി, ഫൈസല്‍ബാബു എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും. 11.50ന് ആരോഗ്യവും വെല്‍നെസും ചര്‍ച്ചയും രണ്ട് മണിക്ക് നഗരത്തിലെ കാര്‍ഷിക മേഖല ചര്‍ച്ചയില്‍ കൃഷിമമ്ത്രി ടി.സിദ്ദീഖ്, മേയര്‍ ഒ.സദാശിവന് തുടങ്ങിയവര്‍ പങ്കെടുക്കും. 2.30ന് റെവന്യു ടൂറിസം ചര്‍ച്ചയും , മൂന്നിന്് കലയും കായികവും ചര്‍ച്ചയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ എസ്.കെ.അബൂബക്കര്‍, കാളക്കണ്ടിബൈജു, മുന്‍ കൗണ്‍സിലര്‍ അഡ്വ.എ.വി.അന്‍വര്‍, എം.സി.ഷമീര്‍, എം.എ.നിസാര്‍ എന്നിവരും പങ്കെടുത്തു.

Comments