കട്ടപ്പന: എച്ച്.എം.ടി.എ. ഭരണസമിതി തെരഞ്ഞെടുപ്പില്‍ സംരക്ഷണസമിതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എച്ച്.എം.ടി.എ. സഹകരണ മുന്നണി. സംഘടന സാമ്പത്തികമായി ഭദ്രത ആര്‍ജിച്ചപ്പോള്‍ നേതൃത്വം കൈയടക്കാനുള്ള ശ്രമമാണ് സംരക്ഷണ സമിതി നടത്തുന്നതെന്നും സഹകരണ മുന്നണി വ്യക്തമാക്കി.
കട്ടപ്പനയില്‍ കഴിഞ്ഞ 52 വര്‍ഷമായി തൊഴിലാളി രംഗത്ത് സജീവ സാന്നിധ്യമായ എച്ച്.എം.ടി.എ. സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനത്തിന്റെ 2026-2028 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിലായി അഞ്ച് യൂണിറ്റുകളോടെ പ്രവര്‍ത്തിക്കുന്ന സംഘടന അംഗങ്ങള്‍ക്ക് ചികിത്സാ സഹായം, വിവാഹ-വാര്‍ധക്യ പെന്‍ഷനുകള്‍, വിദ്യാഭ്യാസ സഹായം, ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ള വിപുലമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നല്‍കിവരുന്നുണ്ട്.
സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നും ആസ്തി വകകള്‍ക്ക് പുറമെ ബാക്കി തുക മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി സുരക്ഷിതമായി നിക്ഷേപി ച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കഴിഞ്ഞ 16 വര്‍ഷമായി സംഘടനയെ സാമ്പത്തിക ഭദ്രതയിലേക്കും വളര്‍ച്ചയിലേക്കും നയിച്ച ഭരണസമിതി പ്രവര്‍ത്തനങ്ങളെ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാനാണ് മുന്നണി ലക്ഷ്യമിടുന്നത്. കഴിഞ്ഞ പൊതുയോഗത്തില്‍ സംഘടനയുടെ കണക്കുകള്‍ ഐകകണ്ഠ്യേന പാസാക്കി.
എന്നാല്‍ അതിനുശേഷം ചിലര്‍ അഭിപ്രായ വ്യത്യാസം ഉന്നയിച്ച് രംഗത്തുവന്നു. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ കണക്കുകള്‍ ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം എന്നും നിലവിലെ സാമ്പത്തിക ഭദ്രത കണ്ടു ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. തെരഞ്ഞെടു പ്പില്‍ എച്ച്.എം.ടി.എ സഹകരണ മുന്നണിക്കുവേണ്ടി ജനറല്‍ സെക്രട്ടറിയായി ലൂക്കാ ജോസഫ്, ജോയിന്റ് സെക്രട്ടറിയായി, നോബി ജോസഫ്, ട്രഷററായി മനോജ് ഏബ്രഹാം, കമ്മിറ്റി അംഗങ്ങളായി ജോജി ജോസഫ്, പി.വി. രമണന്, അനില്‍ എസ്. നായര്‍, സി.പി. ബെന്നി, കെ.വി. ലിജോമോന്, കെ.വി. വിശ്വനാഥന്, ജോസ് പ്രകാശ്, എബ്രഹാം മാണി, മാത്യു എന്നിവരും മത്സരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വോട്ട് രേഖപ്പെടുത്താന്‍ എത്തുന്ന അംഗങ്ങള്‍ എച്ച്.എം.ടി.എ ഐഡി കാര്‍ഡോ, ഡ്രൈവിങ് ലൈസന്‍സൊ, ആധാര്‍ കാര്‍ഡോ കൈവശം വയ്ക്കേണ്ടതാണെന്നും ഭാരവാഹികള്‍ കൂട്ടിചേര്‍ത്തു.

Comments