നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ സ്ഥാപിച്ച കുറവന്‍-കുറത്തി ശില്‍പ്പത്തില്‍ വിള്ളല്‍. പ്രകൃതിയുടെ വശ്യസൗന്ദര്യവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്നതും ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നുമായ രാമക്കല്‍മേട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ശില്പത്തിലാണ് അപകടം സംഭവിച്ചിരിക്കുന്നത്.
കുഞ്ഞിനെ മുലയൂട്ടുന്ന കുറത്തിയും സമീപത്ത് കല്ലില്‍ പോരുകോഴിയുമായിരുന്ന് കിന്നാരം പറയുന്ന കുറവനുമാണ് ശില്പം. സമീപത്ത് ഇവരുടെ കടിഞ്ഞുല്‍ പുത്രനുമുണ്ട്.
പുത്രന്റെ കാലിനാണ് ഇക്കുറി പൊട്ടല്‍ സംഭവിച്ചിരിക്കുന്നത്. കാലിന്റെ കോണ്‍ക്രീറ്റ് പൊട്ടി അടര്‍ന്നുവീഴുകയും കമ്പി വെളിയില്‍ വന്ന് തുരുമ്പെടുത്തും തുടങ്ങി. ഏതാനും മാസം മുമ്പ് അറ്റകുറ്റപ്പണികള്‍ക്ക് മാത്രമായി ഒന്നേകാല്‍ ലക്ഷം രൂപ ഡി.ടി.പി.സി വകയിരുത്തിയിരുന്നു. മുമ്പ് രണ്ടു തവണ ശില്‍പ്പത്തിന് വിള്ളല്‍ സംഭവിച്ചിരുന്നു. അന്നും മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. മുമ്പ് സഞ്ചാരികള്‍ ശില്പത്തില് കയറുമായിരുന്നത് ഒഴിവാക്കാന്‍ സംരക്ഷണ വേലിയും തീര്‍ത്തിട്ടുണ്ട്. എന്നിട്ടും ശില്‍പ്പത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതില്‍ ആശങ്കയുണ്ട്. ശില്‍പ്പം പൂര്‍ണമായും സുരക്ഷിതമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 14 ലക്ഷം രൂപ ചെലവില്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മിച്ചതാണ് ഈ ശില്‍പ്പം. ആദിവാസി ജീവിതത്തിന്റെ ദുഃഖവും ദുരിതവും ദൈന്യതയും ആവാഹിച്ച ശില്‍പ്പത്തിന് 37 അടിയാണ് ഉയരം.
കേരളത്തിലെ ഇരട്ട ശില്പങ്ങളില് ഏറ്റവും വലുതാണിത്. പ്രമുഖ ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ ശിഷ്യന് ജിന്നന്, വിഷ്ണു, ബിനു, ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് ശില്പം നിര്‍മിച്ചത്.
ശില്‍പ്പം സംരക്ഷിക്കേണ്ട ചുമതല ഡി.ടി.പി.സിക്കുള്ളതാണ്. ദിവസേന വിദേശികളും സ്വദേശികളുമടക്കം 1000 മുതല്‍ 2000 വരെ വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

Comments