എന്തുകൊണ്ട് മലങ്കര?
തൊടുപുഴയ്ക്കു സമീപമുള്ള മലങ്കര മേഖല എയിംസ് പോലൊരു ദേശീയ സ്ഥാപ നത്തിന് പരിഗണിക്കാവുന്ന നിരവധി അനുകൂല ഘടകങ്ങളുള്ള പ്രദേശമാണ്. പദ്ധതിക്കാവശ്യമായ ഭൂമി കണ്ടെത്താന്‍ കഴിയുമെന്നതാണ് പ്രധാന സാധ്യത. ഏകദേശം 150 ഏക്കറോളം അനുയോജ്യമായ ഭൂമി ലഭ്യമാക്കാന്‍ സാധിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ശക്തമായ ഒരു നിര്‍ദേശം അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മികച്ച റോഡ് സൗകര്യവും ജലലഭ്യതയും മേഖലയ്ക്ക് അനുകൂലഘടകങ്ങളാണ്. തൊടുപുഴ പട്ടണത്തിന്റെ സാമീപ്യവും വിവിധ ജില്ലകളിലേക്കുള്ള റോഡ് ബന്ധവും ആരോഗ്യവിദ്യാഭ്യാസ മേഖലയുടെ ഭാവി വികസനത്തിന് കൂടുതല്‍ സാധ്യത നല്കുന്നു.
പ്രകൃതിസൗന്ദര്യത്തിനൊപ്പം
വികസനസാധ്യതകളും
മലങ്കര ഡാമിന്റെയും ജലാശയത്തിന്റെയും മനോഹരമായ പ്രകൃതിപരിസരവും ഈ മേഖലയ്ക്ക് പ്രത്യേകത നല്കുന്നു. ദേശീയ നിലവാരത്തിലുള്ള ഒരു മെഡിക്കല്ഗവേഷണ സ്ഥാപനം സ്ഥാപിക്കുന്നതിന് ആവശ്യമായ അനുബന്ധ വികസനങ്ങള്‍ക്കും പ്രദേശത്ത് സാധ്യതയുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഏകദേശം 55 കിലോമീറ്റര്‍ ദൂരമാണുള്ളത്. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള മെഡിക്കല്‍ വിദഗ്ധര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യാത്രാസൗകര്യത്തിന്റെ കാര്യത്തില്‍ ഇതും ഒരു അനുകൂല ഘടകമായി മാറും.
ആരോഗ്യരംഗത്ത്
പുതിയ അധ്യായം
ഇടുക്കി ജില്ലയുടെ ഭൗമശാസ്ത്രപരമായ പ്രത്യേകതയും ദൂരപ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യപരിചരണ ആവശ്യങ്ങളും കണക്കിലെടുക്കുമ്പോള്‍ വലിയൊരു ആരോഗ്യസ്ഥാപനം ജില്ലയ്ക്ക് ലഭിക്കുന്നത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. നിലവില്‍ അത്യാധുനിക ചികിത്സയ്ക്കായി മറ്റു ജില്ലകളെയും പ്രധാന നഗരങ്ങളെയും ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം വലിയ തോതില്‍ മാറാനിടയുണ്ട്.
എയിംസ് സ്ഥാപിതമായാല് ചികിത്സാരംഗത്ത് മാത്രമല്ല, മെഡിക്കല്‍ വിദ്യാഭ്യാസം, നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍, ഗവേഷണം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖല, അനുബന്ധ സേവനങ്ങള്‍ എന്നിവയിലും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
തൊഴിലും
വികസനവും
എയിംസ് പോലൊരു സ്ഥാപനം നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്കൊപ്പം വിവിധ അനുബന്ധ മേഖലകളിലും തൊഴില്‍ സാധ്യതകള്‍ ഉയരും. സ്ഥാപനവുമായി ബന്ധപ്പെട്ട് റോഡുകള്‍, താമസസൗകര്യങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, പൊതുഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനത്തിനും പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരു പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥയില് ദീര്‍ഘകാല മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇത്തരം ദേശീയ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നത് നിസംശയമാണ്.
ഒന്നിച്ചുനില്‍ക്കേണ്ട സമയം
ഒരു വലിയ ദേശീയ സ്ഥാപനത്തിനായുള്ള ശ്രമം ഒരു വ്യക്തിയുടെയോ ഒരു സംഘടനയുടെയോ മാത്രം ഉത്തരവാദിത്വമായി കാണാനാകില്ല. എം.പി., എം.എല്‍.എ., മറ്റ് ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, ഭരണകൂടം, രാഷ്ര്ടീയസാമൂഹിക സംഘടനകള്‍, വ്യാപാരിവ്യവസായ സംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ മാത്രമേ ശക്തമായ അവകാശവാദം ഉന്നയിക്കാന്‍ കഴിയൂ.
മറ്റ് ജില്ലകള്‍ എയിംസിനായി സജീവമായി മുന്നോട്ടുപോകുമ്പോള്‍, ഇടുക്കി ജില്ലയും സ്വന്തം സാധ്യതകള്‍ കൃത്യമായി പഠിച്ച് ശക്തമായ ഒരു നിര്‍ദേശം മുന്നോട്ടു വയ്ക്കണം. അനുയോജ്യമായ ഭൂമി കണ്ടെത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുക, സാങ്കേതികഭരണതല സാധ്യതകള്‍ പരിശോധിക്കുക എന്നിവയിലൂടെ തൊടുപുഴമലങ്കരയെ ഒരു സാധ്യതാപ്രദേശമായി അവതരിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച അനിവാര്യമാണ്. മറ്റൊരു ജില്ലയിലേക്ക് പദ്ധതി പോകുന്നതിനുമുമ്പ് ഇടുക്കിയുടെ സാധ്യതകള്‍ മുന്നോട്ടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments