നെടുങ്കണ്ടം: കഴിഞ്ഞ വര്‍ഷത്തെ മിന്നല്‍ പ്രളയത്തില്‍ കല്ലാര്‍ പുഴയില്‍ തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. കഴിഞ്ഞ വര്‍ഷമുണ്ടായ മിന്നല്‍ പ്രളയത്തില്‍ കല്ലാര്‍പുഴ കടന്നുപോകുന്ന മൂന്ന് പഞ്ചായത്തുകളിലായി തകര്‍ന്നത് പതിനഞ്ചോളം ചെറുതും വലുതുമായ പാലങ്ങളാണ്. ഒരു വര്‍ഷം പിന്നിടുമ്പോഴും ഈ പാലങ്ങള്‍ പുനര്‍നിര്‍മിക്കുവാന്‍ നടപടിയായിട്ടില്ല.
ഒരു പഞ്ചായത്തില്‍ നിന്നും മറ്റൊരു പഞ്ചായത്തിലേക്ക് കടക്കുവാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പാലങ്ങള്‍ ഇല്ലാതായതോടെ നാട്ടുകാര്‍ വലിയ യാത്രാദുരിതമാണ് അനുഭവിക്കുന്നത്. കഴിഞ്ഞ ഓഗസ്‌റ്റിലാണ് കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളുടെ വിവിധ മേഖലകളില്‍ മിന്നല്‍ പ്രളയം ഉണ്ടായത്. വിവിധ ഇടങ്ങളില്‍ ആറോളം ഉരുളുകള്‍ പൊട്ടുകയും കല്ലാര്‍പുഴയും പരിസരപ്രദേശങ്ങളും പ്രളയ ഭീതിയില്‍ അകപ്പെടുകയും ചെയ്‌തു.
വാഹനങ്ങളും വീടുകളും വളര്‍ത്തുമൃഗങ്ങളും കൃഷിയുമൊക്കെ വ്യാപകമായി നശിച്ചു. ഇതിനോടൊപ്പം തന്നെ നാട്ടുകാര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന 15 ഓളം പാലങ്ങളാണ് തകര്‍ന്നത്. ആറോളം പാലങ്ങള്‍ പൂര്‍ണമായും തകര്‍ന്നപ്പോള്‍ ബാക്കിയുള്ളവ ഭാഗികമായാണ് തകര്‍ന്നത്. ഇവ ഇനിയും പുനര്‍നിര്‍മിക്കുവാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത് 10 സെക്കന്റു കൊണ്ട് പുഴകടന്ന് അക്കരെ എത്താമായിരുന്ന നാട്ടുകാര്‍, ഇപ്പോള്‍ അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ചുറ്റിവളഞ്ഞാണ് അക്കരെയിക്കരെ കടക്കുന്നത്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments