
ചെറുതോണി: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് തങ്കമണി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ രാഹുല്‍ ജോണും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ ഉപ്പുതോട് 17 കമ്പനി കയത്തിങ്കല്‍ ഷാജി വര്‍ഗീസ് (50) എന്നയാളുടെ വീട്ടില്‍ 200 കുപ്പികളിലായി വില്പനയ്ക്കു സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ പോണ്ടിച്ചേരി മദ്യം പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്മാരായ സി.എന്‍ ജിന്സണ്, ബിനു ജോസഫ്, ഷീന തോമസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനന്ദ് വിജയന്, മുഹമ്മദ് ഷിബില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികെ കസ്റ്റഡിയിലെടുത്തത്.




Comments