തൊടുപുഴ: കാട്ടാനകള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ കുടിയേറ്റ കര്‍ഷകരെയും തോട്ടം തൊഴിലാളികളെയും വേട്ടയാടുമ്പോള്‍ നോക്കിനില്‍ക്കുകയാണ് വനംവകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെന്ന ആക്ഷേപം ശക്തമാകുന്നു. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് അപൂര്‍വ സംഭവമായിരുന്ന കാലം പിന്നിട്ട് ഇപ്പോള്‍ മലയോര മേഖലയില്‍ മനുഷ്യജീവന് നിരന്തരം ഭീഷണിയി ലായിരിക്കുകയാണ്. ഓരോ മരണത്തിനുശേഷവും നഷ്ടപരിഹാരം പ്രഖ്യാപി ക്കുന്നതല്ലാതെ ആക്രമണം തടയാന്‍ ഫലപ്രദമായ നടപടികളില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൂപ്പാറയ്ക്ക് സമീപം തലക്കുളത്ത് കാട്ടാനയുടെ ആക്രമണ ത്തില്‍ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ബോഡിനായ്ക്കന്നൂര്‍ മാണിക്യവാസകര്‍ സ്ട്രീറ്റില്‍ എസ്. ഒച്ചപ്പന് (68) ആണ് മരിച്ചത്. തലക്കുളത്തെ മകളുടെ കൃഷിയിടത്തില്‍ എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ അലര്‍ച്ചകേട്ട് സമീപത്തെ ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ഓടിയെത്തിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ ഒച്ചപ്പനെ കണ്ടെത്തിയത്. കാട്ടാന നെഞ്ചില്‍ ചവിട്ടിയതായി അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു.
തുടര്‍ന്ന് തൊഴിലാളികള്‍ ചേര്‍ന്ന് ഒച്ചപ്പനെ റോഡി ലെത്തിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മരണങ്ങള്
ആവര്‍ത്തിക്കുന്നു
ജൂണ്‍ എട്ടിന് ചിന്നക്കനാലില്‍ മകനെ സ്കൂളില്‍ കൊണ്ടുപോകുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് മാരി (36) മരിക്കുകയും മകന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമീപ മേഖലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമ
ണത്തില്‍ ഒരാള്‍ക്ക് ജീവന് നഷ്ടമായത്. തലക്കുളം ഉള്‍പ്പെടുന്ന ബി.എല്‍. റാം മേഖല വര്‍ഷങ്ങളായി കാട്ടാനകളുടെ സ്ഥിരം സാന്നിധ്യമുള്ള പ്രദേശമാണ്. വനത്തില്‍നിന്ന് ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായിട്ടും മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ ഫലപ്രദമായ ഇടപെടലുകളില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഈ മേഖലയില്‍ മാത്രം കാട്ടാനകളുടെ ആക്രമണത്തില്‍ നാല്പതോളം ജീവനുകള്‍ പൊലിഞ്ഞതായാണ് നാട്ടുകാര്‍ പറയുന്നത്. ഓരോ മരണത്തിനും പിന്നാലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാല്‍ അടുത്ത ദുരന്തം ഒഴിവാക്കാനുള്ള നടപടികള്‍ കാര്യമായി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
കൃഷിയിടത്തിലും
വഴിയിലും ഭീഷണി
കാട്ടാനകളുടെ ആക്രമണ ഭീഷണി വനാതിര്‍ത്തിയില്‍ മാത്രമല്ല. ഏലത്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും റോഡുകളിലും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഭയമില്ലാതെ സഞ്ചരിക്കാനാകാത്ത സാഹചര്യമാണ്. പുലര്‍ച്ചെയും രാത്രിയിലും ജോലിക്കു പോകുന്നവരാണ് ഏറ്റവുമധികം അപകടസാധ്യത നേരിടുന്നത്. കാട്ടാനകളുടെ സഞ്ചാരപാതകള്‍ തിരിച്ചറിഞ്ഞ് സ്ഥിരം നിരീക്ഷണം ശക്തമാക്കുക, സൗരോര്‍ജ വേലികളും മറ്റു പ്രതിരോധ സംവിധാനങ്ങളും കാര്യക്ഷമമാക്കുക, കാട്ടാനകളെ ജനവാസ മേഖലയില്‍ നിന്ന് അകറ്റുന്നതിനുള്ള സ്ഥിരം സംവിധാനമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ല.
പ്രതിഷേധിച്ചാല്‍
മാത്രം നഷ്ടപരിഹാരം
കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ വനംവകുപ്പില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതായും ലഭിക്കുന്ന തുക പലപ്പോഴും യഥാര്‍ഥ നഷ്ടത്തിന് ആനുപാതികമല്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. വന്യജീവി ആക്രമ ണത്തില്‍ ഒരാള്‍ മരിച്ചാല്‍ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്.
പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയ്ക്കായി പരമാവധി ഒരു ലക്ഷം രൂപ വരെയും അനുവദിക്കും. എന്നാല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് പോലും പലപ്പോഴും പ്രതിഷേധങ്ങളും സമരങ്ങളും നടത്തേണ്ടിവരുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന് പണം നല്‍കുന്നത് മാത്രം പരിഹാരമല്ലെന്നും അടുത്ത മരണം ഒഴിവാക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടതെന്നും മലയോര ജനത ആവശ്യപ്പെടുന്നു.
നിയമനിര്‍മാണം എവിടെ?
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണം നേരിടാന്‍ പ്രത്യേക നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു. ഇന്ന് അവരില്‍ പലരും ഭരണപക്ഷത്താണ്.
എന്നിട്ടും വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പ്രത്യേക നിയമനിര്‍മാണം യാഥാര്‍ഥ്യമായിട്ടില്ല. ഓരോ മരണത്തിനും പിന്നാലെ നഷ്ടപരിഹാരം നല്‍കുന്നതിന് പകരം മനുഷ്യജീവന് സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി വേണമെന്നാണ് മലയോര ജനതയുടെ ആവശ്യം. അടുത്ത കാട്ടാന ആക്രമണത്തിനായി കാത്തു നില്‍ക്കാതെ സര്‍ക്കാര്‍ ഉണരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments