ചങ്ങനാശേരി: അയ്യന്‍കാളി സാമൂഹ്യ - സാമ്പത്തിക സുരക്ഷിതത്വത്തിന്റെ പ്രതീകമാണെന്നു സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. സര്‍ക്കാര്‍ പട്ടികജാതി വിഭാഗങ്ങളുടെ പുരോഗതിക്കുവേണ്ട തെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അയ്യന്‍കാളിയുടെ 163ാം ജന്മദിന മഹോത്സവം സചിവോത്തമപുരം നിധിന്‍രാജ് നഗറില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്‍മാന്‍ പി.എസ്. പ്രേംസാഗര്‍ അധ്യക്ഷത വഹിച്ചു. വിനു ജോബ് എം. എല്‍. എ ജന്മദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. വൈശാഖ് പള്ളം ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോന്‍, മുന്‍ കാംകോ ചെയര്‍മാന്‍ സി.കെ.ശശിധരന്‍, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആര്‍.പ്രസന്നന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി. കെ.ബിജുക്കുട്ടന്‍, പഞ്ചായത്ത് മെമ്പര്‍മാരായ അരുണ്‍ ബാബു, സി.ജി.ഷൈജു, പി.സി.ബിജു സി.എസ്, സുധീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സാഹിത്യകാരന്‍ സുകുമാരന്‍ നെല്ലിശേരി പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ അവതരിപ്പിച്ച നാടകം കൂട് അവതരിപ്പിച്ചു.





Comments