ചങ്ങനാശേരി: എം.സി റോഡില്‍ കുറിച്ചി ഔട്‌പോസ്‌റ്റില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്‌ഥാപിച്ച അലങ്കാര ചെടികള്‍ സാമൂഹികവിരുദ്ധര്‍ മോഷ്‌ടിച്ചു. ഔട്‌പോസ്‌റ്റില്‍ നാലുവരിപ്പാതയുടെ മീഡിയനില്‍ സ്‌ഥാപിച്ച അലങ്കാര ചെടികളാണു കഴിഞ്ഞ ദിവസം രാത്രി മോഷ്‌ടിച്ചത്. ഇതിനു മുന്‍പുള്ള ദിവസം മീഡിയ നടുവില്‍ വിരിച്ച ആര്‍ട്ടിഫിഷല്‍ ഗ്രീന്‍ മാറ്റിന്റെ കുറെ ഭാഗവും മോഷ്‌ടിച്ചിരുന്നു. ഇവിടെ മാസമായി സൗന്ദര്യവല്‍ക്കരണ ജോലികള്‍ നടക്കുകയാണ്. ഇതിനിടയിലാണു മോഷണം.
റോഡിന്റെ ചുമതലയുള്ള ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെ പാലാത്ര ഇന്റര്‍ ലോക്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്‌ടര്‍ മനോജ് മാത്യു പാലാത്രയാണു നിര്‍മാണ സൗന്ദര്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്കും ചിങ്ങവനം പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ സ്‌ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു മോഷ്‌ടാവിനെ കണ്ടെത്താനാണു ശ്രമം.

Comments