ചങ്ങനാശേരി: എം.സി റോഡില്‍ കുറിച്ചിഭാഗത്ത് റോഡരുകില്‍ പ്രവര്‍ത്തനം നിര്‍ത്തിയ നിലയിലുള്ള താല്‍ക്കാലിക തട്ടുകടകള്‍ പൊളിച്ചു മാറ്റാത്തത് വലിയ ഗതാഗത തടസം ഉണ്ടാക്കുന്നതായി പരാതി. കോടിമത മുതല്‍ മതുമൂല വരെയുള്ള ഭാഗത്ത് ഇത്തരം നിരവധി തട്ടുകളാണ് ഉള്ളത്. പലതും വര്‍ഷങ്ങളായി പ്രവര്‍ത്തനം നിര്‍ത്തിയ നിലയിലും ആണ്.
വീതി കുറഞ്ഞ റോഡില്‍ ഇതു കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. ചിലയിടങ്ങളില്‍ കാടുകയറി മൂടിയ നിലയിലുമാണ്. കുറിച്ചി അഞ്ചല്‍ കുറ്റിയില്‍ നിന്നും മലകുന്നം ഭാഗത്തേയ്‌ക്കു തിരിയുന്ന വഴിയില്‍ പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന തട്ടുകട ഇത്തരത്തില്‍ വീതി കുറഞ്ഞ ഭാഗത്ത് ആയതിനാല്‍ വലിയ അപകട ഭീഷണിയാകുന്ന നിലയിലാണ്. കാടുകയറിയ ഈ ഭാഗം ഇഴ ജന്തുക്കളുടെ കേന്ദ്രം കൂടിയാണ്. പഞ്ചായത്ത് ലൈസന്‍സില്ലാത്ത നിലയിലും ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ ശക്‌തമായതിനാലുമാണ് ഇത്തരം കടകള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നത്. എന്നാല്‍ അധ്‌കൃതര്‍ ഇതു നീക്കം ചെയ്യുവാന്‍ തയ്യാറായിട്ടില്ല. അടിയന്തിരമായി ഇവ പൊളിച്ചു മാറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Comments