കോട്ടയം: മുന്നൂറു രൂപ കടക്കുമെന്നു പ്രതീക്ഷിച്ച റബര്‍വില താഴോട്ട്, കര്‍ഷകര്‍ നിരാശയില്‍. കോട്ടയത്ത് ആര്‍.എസ്.എസ് നാലിനു കിലോയ്‌ക്ക് 275 രൂപയിലെത്തി. ആര്‍എസ്‌എസ് അഞ്ചിന് 271 രൂപായണ്. വില കുറഞ്ഞെങ്കിലും അന്താരാഷ്‌ട്രവിലയേക്കാള്‍ മെച്ചപ്പെട്ട വിലയാണ് എന്നതു മാത്രമാണു കര്‍ഷകര്‍ക്ക് ആശ്വാസം.
ടയര്‍ കമ്പനികളുടെ ഗൂഢാലോചനയുടെ ഫലമായാണു വില കുറഞ്ഞതെന്നാണു വ്യാപാരികള്‍. അന്താരാഷ്‌ട്ര വിപണിയില്‍ വില കൂടിയിരിക്കുന്നതിനാല്‍ കമ്പനികള്‍ക്ക് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന സ്വാഭാവിക റബറിനെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു.
ഇറക്കുമതി നികുതി, കപ്പല്‍കൂലി എന്നിവയടക്കം കിലോക്കു കുറഞ്ഞത് 290 രൂപയെങ്കിലും ഇറക്കുമതിക്കു ചെലവാകും. ഇന്ത്യയിലെ വിലയും ഇതേ നിലവാരത്തിലായാല്‍ ലാഭം കുറയുമെന്നു കമ്പനികള്‍ കണക്കുകൂട്ടുന്നു. ഇതോടെയാണു പെട്ടെന്നു വിപണിയില്‍നിന്നു വിട്ടുനിന്നു റബറിന്റെ വില കുറയ്‌ക്കാനുള്ള തന്ത്രം കമ്പനികള്‍ പയറ്റിയത്.
കൂടിയ വില പ്രതീക്ഷിച്ചു കര്‍ഷകര്‍ മഴക്കാലത്ത് റബര്‍ ടാപ്പിങ്ങും റെയിന്‍ ഗാര്‍ഡിങ്ങും നടത്തിയിരുന്നു. 250ല്‍ കുറഞ്ഞാല്‍ മാത്രമേ സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 250 രൂപ താങ്ങുവിലയുടെ ഗുണം ലഭിക്കൂ.
എല്‍നിനോ പ്രതിഭാസം താപനിലയുയരാനും ദീര്‍ഘകാലം വരണ്ട കാലാവസ്‌ഥയുണ്ടാകാനും കാരണമായേക്കും. ഇതു പ്രകൃതിദത്ത റബര്‍മേഖലയെ സാരമായി ബാധിക്കും. റബര്‍കൃഷിയിലാണ് ഇതിന്റെ ആഘാതം കൂടുതല്‍ പ്രകടമാകുക. മഴയുടെ കുറവും ഉയര്‍ന്ന താപനിലയും മൂലം മണ്ണിലെ ഈര്‍പ്പം കുറയും. കീടങ്ങളുടെ ആക്രമണവും കുറയ്‌ക്കും. വില താഴുന്നതിനൊപ്പം ഇത്തരം പ്രശ്‌നങ്ങള്‍കൂടി വരുന്നതു റബര്‍ കൃഷിയെ ബാധിക്കും.
ടാപ്പിങിന് ആളെ
കിട്ടാനില്ല
ടാപ്പിങിന് ആളെ കിട്ടാനില്ല, ചെറുകിട- ഇടത്തരം തോട്ടമുടമകള്‍ നേരിടുന്നതു വലിയ പ്രതിസന്ധി. വലിയ തോട്ടങ്ങളില്‍ സ്‌ഥിരം തൊഴിലാളികള്‍ ഉണ്ട്. അതുകൊണ്ട് പ്രതിസന്ധി അവരെ ബാധിക്കുന്നില്ല.
എന്നാല്‍, ചെറുകിട തോട്ടങ്ങളില്‍ പലതും ടാപ്പിങിന് ആളെ കിട്ടാതെ പ്രശ്‌നത്തിലാണ്.
റബര്‍ വില ഉയര്‍ന്നതോടെ ടാപ്പിങ് തൊഴിലാളികളുടെ ഡിമാന്‍ഡും ഉയര്‍ന്നിട്ടുണ്ട്. സ്‌ഥിരമായി ടാപ്പിങ് ജോലിക്കു പോയിരുന്നവര്‍ ഇപ്പോള്‍ വലിയ തോട്ടങ്ങളാണു ടാപ്പിങ് നടത്തുന്നത്. മുമ്പു കൂലിക്കു വെട്ടിയിരുന്ന രീതി മാറ്റി വരുമാനം പങ്കിട്ടെടുക്കുന്ന രീതിയാണു പലരും പിന്തുടരുന്നത്. റബറിനു നല്ല വിലയുള്ളതിനാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്നതാണു കാരണം.
മുമ്പു കൂലിക്കു വെട്ടിയിരുന്നവര്‍ പലരും ഈ രീതിയിലേക്കു മാറിയിട്ടുണ്ട്. ഇതുമൂലം പ്രതിസന്ധിയിലാകുന്നതു സാധാരണ കര്‍ഷകരാണ്. ചെറിയ തോട്ടങ്ങളിലെ ടാപ്പിങ് ഏറ്റെടുക്കാന്‍ തൊഴിലാളികള്‍ക്കു താല്‍പര്യമില്ല. വരുമാനം പങ്കിട്ടെടുക്കുന്ന രീതിയിലേക്കു മാറിയാല്‍ ഉടമയ്‌ക്കു കാര്യമായൊന്നും കിട്ടാനുമില്ല. ഉടമസ്‌ഥര്‍ തന്നെ ടാപ്പിങ് നടത്തുന്ന ചെറുകിട തോട്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സജീവം.ഹോട്ടല്‍ മുതല്‍ സലൂണ്‍ മേഖലയില്‍ വരെ ഇതരസംസ്‌ഥാനക്കാര്‍ കളംപിടിച്ചെങ്കിലും റബര്‍ ടാപ്പിംഗില്‍ ഇവരുടെ സാന്നിധ്യം കുറവാണ്. ടാപ്പിങ് പഠിച്ചെടുക്കാന്‍ മാസങ്ങള്‍ പിടിക്കുമെന്നതിനാല്‍ പെട്ടെന്ന് ആരെയും ഏല്‍പിക്കാനും സാധിക്കില്ല. ചില വന്‍കിട തോട്ടമുടമകള്‍ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ നിന്നു തൊഴിലാളികളെ ഇറക്കിയിട്ടുണ്ട്.

Comments