മഞ്ചേരി: മുഖ വൈകല്യത്തിന് ശാശ്വത പരിഹാരം കാണുന്ന ഓര്‍ത്തോഗ്നാത്തിക് ശസ്‌ത്രക്രിയയില്‍ ചരിത്രം സൃഷ്‌ടിച്ചിരിക്കയാണ് മഞ്ചേരി ഗവ. ജനറല്‍ ആശുപത്രിയിലെ ഡോ. എന്‍.എസ്. സജു. ആരോഗ്യ വകുപ്പിലെ വിവിധ ആശുപത്രികളിലായി അദ്ദേഹം വിജയകരമായി നടത്തിയ മുന്നൂറാമത്തെ മുഖവൈകല്യനിവാരണ ശസ്‌ത്രക്രിയ ഇക്കഴിഞ്ഞ ദിവസം അദ്ദേഹം കാഞ്ഞങ്ങാട് സ്വദേശിക്ക് വേണ്ടി നടത്തി കഴിഞ്ഞു.
ലക്ഷങ്ങള്‍ ചിലവ് വരുന്ന ഈ ചികിത്സ സാധാരണക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തുന്നതാണ് ഡോ. സജുവിന്റെ മഹിമ. ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ ശസ്‌ത്രക്രിയ ആണ് ഡോ. സജുവിനെ ശ്രദ്ധേയനാക്കിയത്. ഇതില്‍ താടിയെല്ലുകളുടെ വലുപ്പത്തിലുള്ള വ്യത്യാസം കൊണ്ടുള്ള മുഖവൈരൂപ്യം മാറ്റാന്‍ ചെയ്ുന്ന ചിയകിത്സയാണ് ഓര്‍ത്തോഗ്നാത്തിക് സര്‍ജറി. മുഖാകൃതിയിലുള്ള പോരായ്‌മകള്‍ക്ക് പുറമെ ഇത്തരക്കാര്‍ക്ക് ഭക്ഷണം ചവക്കാനുള്ള പ്രയാസം, വ്യക്‌തമായി അക്ഷരസ്‌ഫുടതയോടെ സംസാരിക്കാനുള്ള ബുദ്ധിമുട്ട്, വായ അടക്കാനുള്ള പ്രയാസം എന്നിവ അനുഭവപ്പെടാറുണ്ട്.
എകദേശം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ശസ്‌ത്രക്രിയയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ആവും. മികച്ച ദന്തഡോക്‌ടര്‍ക്കുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് 2022 ല്‍ നേടിയിട്ടുള്ള ഡോ. എന്‍.എസ്. സജു നിലവില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡെന്റല്‍ കണ്‌സള്‍ട്ടന്റ് ആണ്. ഇതിനോടകം 700ല്‍പരം മേജര്‍ മാക്‌സിലോഫേഷ്യല്‍ സര്‍ജറികള്‍ നടത്തിയിട്ടുണ്ട്.
മഞ്ചേരി ആശുപത്രിയിലെ ദന്തരോഗ വിഭാഗത്തില്‍ ഇദ്ദേഹത്തിന് പിന്തുണയുമായി ഡോക്‌ടര്‍മാരായ ജയലക്ഷ്‌മി, ഫസലുള്ള, ബാജിമോന്‍ എന്നിവരുമുണ്ട്. കോഴിക്കോട് ഗവ. ഡെന്റല്‍ കോളജില്‍ നിന്നും ബി.ഡി.എസ്, എം.ഡി.എസ്. എന്നിവ പൂര്‍ത്തിയാക്കിയ ശേഷം 2006ല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സര്‍വീസ് ആരംഭിച്ച ഡോ. സജു പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയിലും വടകര ജില്ലാ ആശുപത്രിയിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. സര്‍ജറിക്ക് ശേഷമുള്ള പുതിയ മുഖവും അതിലെ പുഞ്ചിരിയും തരുന്ന സന്തോഷം ആണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം എന്ന് ഡോ. സജു പറഞ്ഞു.

Comments