മങ്കട: അവശനിലയില്‍ കണ്ടെത്തിയ മയിലിന് രക്ഷകരായി ട്രോമകെയര്‍ പ്രവര്‍ത്തകര്‍. പ്രഥമശുശ്രൂഷ നല്‍കി മൃഗാശുപത്രിയിലെത്തിച്ചു. രാത്രി ഏറെ വൈകി വീട്ടുപരിസരത്ത് അവശനിലയില്‍ മയിലിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരമറിയിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനവുമായി ട്രോമകെയര്‍ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. സമദ് പറച്ചിക്കോട്ടില്‍, ഫഹീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മയിലിനെ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നല്‍കിയത്.
മറ്റു ജീവികളുടെ ആക്രമണത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് ഏകദേശം മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന വലിയ ആണ്‍മയിലിനെ അവശനിലയില്‍ കണ്ടെത്തിയത്. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അധികൃതരുടെ നിര്‍ദേശപ്രകാരം മൃഗാശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി. ആശുപത്രിയില്‍ ആവശ്യമായ മരുന്ന് സേ്‌റ്റാക്കില്ലാതിരുന്നതിനാല്‍ അടച്ചിരുന്ന മെഡിക്കല്‍ ഷോപ്പ് ഉടമ ഫൈസല്‍ എത്തി മരുന്ന് എടുത്തുനല്‍കുകയും ചെയ്‌തു. ഇതോടെ മയിലിന് ആവശ്യമായ ചികിത്സ സമയബന്ധിതമായി നല്‍കാന്‍ സാധിച്ചു. ചികിത്സയ്‌ക്കു ശേഷം മയിലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. സുഖം പ്രാപിച്ചുവരുന്ന മയിലിനെ തുടര്‍ന്ന് ഫോറസ്‌റ്റ് വിഭാഗത്തിന് കൈമാറി.

Comments