തൃപ്രങ്ങോട്: ചുവപ്പുനാടയില്‍ കുരുങ്ങാതെ അര്‍ഹതപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് വേഗത്തിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന തൃപ്രങ്ങോട് സ്‌മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ നിര്‍മാണോദ്‌ഘാടനം ആലത്തിയൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്‌ഥാനത്ത് കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകളില്‍ അമ്പതിനായിരമെങ്കിലും തീര്‍പ്പാക്കാന്‍ നടപടിയെടുക്കും. ആദ്യഘട്ടത്തില്‍ 25,000 അപേക്ഷകള്‍ തീര്‍പ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൂടുതല്‍ അപേക്ഷകള്‍ സമയബന്ധിതമായി പരിഗണിക്കും.
കൂടാതെ സംസ്‌ഥാനത്ത് 7,500 പേര്‍ക്ക് പട്ടയം വിതരണം ചെയ്ുയം. ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ മലപ്പുറം ജില്ലയില്‍ പട്ടയമേള സംഘടിപ്പിച്ച് ആയിരത്തോളം പേര്‍ക്ക് പട്ടയം നല്‍കും. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ എന്നിവ വഴി മിതമായ നിരക്കില്‍ അവശ്യസാധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വി.എസ്. ജോയ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്‌ന കുളങ്ങരവീട്ടില്‍, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുജീബ് പുളയ്‌ക്കല്‍, എ.ഡി.എം. പി.ഒ. സാദിഖ്, തഹസില്‍ദാര്‍ സി.കെ. ആഷിഖ്, ജനപ്രതിനിധികളായ എന്‍.പി. ഷരീഫാബി, ഇ.കെ. സുസ്‌മിത, എം.പി. അബ്‌ദുല്‍ ഫുക്കാര്‍, വി.പി. ഫൗസിയ, മിസ്രിയ ഇബ്രാഹിം, കെ. ഫാബിമോള്‍ പങ്കെടുത്തു. ആലത്തിയൂരില്‍ പഴയ വില്ലേജ് ഓഫിസ് നിന്നിരുന്ന സ്‌ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്‌മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിര്‍മിക്കുന്നത്.
നിര്‍മിതി കേന്ദ്രയ്‌ക്കാണ് നിര്‍മാണച്ചുമതല. കാലപ്പഴക്കത്താല്‍ കെട്ടിടം ജീര്‍ണിച്ചതിനെ തുടര്‍ന്ന് നിലവില്‍ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിച്ചു വരുന്നത്.
എടയൂര്‍: സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി എടയൂരില്‍ നിര്‍മ്മിക്കുന്ന പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്‌ഘാടനവും റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു.
എടയൂര്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്ര?ഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ?ചടങ്ങില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയ്, എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഇന്ദിര, വൈസ് പ്രസിഡന്റ് എ.കെ. മുസ്‌തഫ, ബ്ലോക്ക് പഞ്ചായത്ത് സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് കിഴിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ മാവണ്ടിയൂര്‍, ആര്‍.കെ. സുബ്രഹ്‌മണ്യന്‍, ഗ്രാമപഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ വി.പി. മൈമൂന , ശ്രുതി, ഹസ്സന്‍ മുളക്കല്‍, എ.ഡി.എം. പി.ഒ. സാദിഖ്, തഹസില്‍ദാര്‍ സി.കെ. ആഷിഖ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിനോദ്‌കുമാര്‍, വില്ലേജ് ഓഫീസര്‍ ആര്‍. സുനില്‍കുമാര്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.ടി. അബ്‌ദുല്‍ അസീസ്, ഷാഫി വള്ളൂരാന്‍, പി.എം. മോഹനന്‍, പി.എം. സുരേഷ്, കെ.ടി. അനില്‍കുമാര്‍, മഠത്തില്‍ ഗോപി, ഷഹനാസ് പാലക്കല്‍ പ്രസംഗിച്ചു.

Comments