താനൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ ക്യാമ്പയിന്‍ നടത്തിയവരെ ജനം അധികാരത്തില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടിയെ കേരളീയ സമൂഹം നെഞ്ചോട് ചേര്‍ത്തു വെച്ചുവെന്നും പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി നാസര്‍ കീഴുപറമ്പ് അഭിപ്രായപ്പെട്ടു. താനൂര്‍ വ്യാപാര ഭവനില്‍ മുനിസിപ്പല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസത്തിന്റെ ഭീഷണി ചെറുക്കുന്നതില്‍ പാര്‍ട്ടി ഒന്നാമതാണെന്നും മതസൗഹാര്‍ദത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കുന്ന സംഭാവന ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ പ്രസിഡണ്ട് എം.പി. അബ്‌ദുസ്സലാം അധ്യക്ഷനായി. സെക്രട്ടറി പി. സുഹൈബ് റിപ്പോര്‍ട്ടും ട്രഷറര്‍ സി.പി. മുഹമ്മദ് കണക്കും അവതരിപ്പിച്ചു. മലപ്പുറം ജില്ല വിഭജിച്ച് പുതിയ താലൂക്കുകള്‍ രൂപീകരിക്കാനും താനൂര്‍ ടൗണ്‍ വാഴക്കത്തെരുവില്‍ പുതിയ പാലം പണിത് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും ഹാര്‍ബറിന്റെ വികസനം കാര്യക്ഷമമാക്കണമെന്നും സമ്മേളന പ്രമേയം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കെ.സി. ഹംസ പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായി പ്രസിഡണ്ടായി എം.പി. അബ്‌ദുസ്സലാം, സെക്രട്ടറിയായി പി. സുഹൈബ്, ട്രഷററായി ഫക്രുദ്ദീന്‍ ഓലപ്പീടിക, വൈസ് പ്രസിഡണ്ട്‌ആയി കെ.പി. ജാഫറിനെയും ജോ. സെക്രട്ടറിയായി കെ. ജമീലയെയും തെരഞ്ഞെടുത്തു. ഭരണാധികാരികളായ സാബിര്‍ കൊടിഞ്ഞി, വൈസ് പ്രസിഡണ്ട് അലി അക്‌ബര്‍, മണ്ഡലം സെക്രട്ടറി സുല്‍ഫിക്കര്‍ ഉണ്ണിയാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എ.പി. അബ്ബാസ് സ്വാഗതം പറഞ്ഞു.

Comments