തിരൂര്‍: തവനൂരിന്റെ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വി.എസ്. ജോയ് എം.എല്‍.എക്ക് കഴിയുമെന്ന് കേരള റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. എടപ്പാള്‍ എം.എല്‍.എ. ക്യാമ്പ് ഓഫീസിന് പുറമെ ആലത്തിയൂരില്‍ തവനൂര്‍ അസംബ്ലി നിയോജകമണ്ഡലം എം.എല്‍.എ. അഡ്വ. വി.എസ്. ജോയുടെ രണ്ടാമത് എം.എല്‍.എ. ഓഫീസിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ നൂറു ദിനത്തില്‍ നൂറുമേനി വിളയിച്ച ജനപ്രതിനിധിയാണ് അഡ്വ. വി.എസ്. ജോയ് എന്നും ആദ്യ ബഡ്‌ജറ്റില്‍ തന്നെ എടപ്പാള്‍ പോലീസ് സേ്‌റ്റഷന്‍ ഉള്‍പ്പെടെയുള്ള മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വകയിരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പോലീസ് സേ്‌റ്റഷന്‍ ഇല്ലാത്ത ഏക നിയോജകമണ്ഡലം തവനൂരാണെന്ന് താന്‍ പോലും അറിഞ്ഞത് അപ്പോഴാണെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ നാട് ആഗ്രഹിക്കുന്ന ഒരു നല്ല ജനപ്രതിനിധിയായി മാറാന്‍ അഡ്വ. വി.എസ്. ജോയിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍ എം. അബ്‌ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി, യു.ഡി.എഫ്. നേതാക്കന്മാരായ എ.എം. രോഹിത്, സുരേഷ് പൊല്‍പ്പാക്കര, അഡ്വ. നസ്രുള്ള, ഇബ്രാഹിം മുതൂര്‍, ടി.പി. മുഹമ്മദ്, ടി.പി. ഹൈദരലി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്‌ന, പഞ്ചായത്ത് പ്രസിഡന്റുമാരായ മുജീബ് പുളക്കല്‍, സിദ്ധീഖ് തവനൂര്‍, ഷാജി മോള്‍ വട്ടംകുളം, ജസ്‌ന ബാനു പുറത്തൂര്‍, സി. രവീന്ദ്രന്‍, സി.എം. പുരുഷോത്തമന്‍ പ്രസംഗിച്ചു.

Comments