തിരുവനന്തപുരം: സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണമെന്ന കാന്തപുരത്തിന്റെ വിവാദപ്രസ്താവനയില്‍ പ്രതിഷേധം കടുക്കുന്നു. കാന്തപുരത്തിനെതിരേ ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും വനിതാനേതാക്കളും രംഗത്ത് വന്നു. രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം നേതാവ് പി.കെ. ശ്രീമതി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. അതേസമയം യുഡിഎഫ് വിഷയത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
കാന്തപുരം വീണ്ടും സ്ത്രീവിരോധം ഛര്‍ദ്ദിക്കുകയാണെന്നായിരുന്നു പി.കെ. ശ്രീമതിയുടെ കുറിപ്പ്. പ്രായാധിക്യത്തിന്റെ അത്തുംപിത്തുമായി ഇത്തരം പ്രസ്താവനകളെ അവഗണിച്ചു തള്ളിയാല്‍ കാലം ആധുനിക കേരളത്തിന് മാപ്പു നല്‍കില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പി.കെ. ശ്രീമതി പറഞ്ഞു. കാന്തപുരത്തിന്റെ കുടുംബത്തില്‍ നിന്നും സ്ത്രീകള്‍ പുറത്തുപോയിട്ടില്ലേ എന്ന് ചോദിച്ച അവര്‍ കോഴിക്കോട് ജില്ലയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിച്ച് ജയിച്ചത് അറിഞ്ഞില്ലേ എന്നും ചോദിച്ചു. മതശക്തികളുടെ വര്‍ഗ്ഗീയ സ്ത്രീവിരുദ്ധത എതിര്‍ക്കപ്പെടേണ്ടതാണെന്നും പി.കെ. ശ്രീമതി ഒരു ചാനലിനോട് പ്രതികരിച്ചു.
നേരത്തേ കാന്തപുരം മതാചാരങ്ങളിലും ആഘോഷങ്ങളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കുന്നത് ഇസ്‌ളാമികവിരുദ്ധമാണെന്ന സര്‍ക്കുലറില്‍ നിന്നുമാണ് വിവാദം തുടങ്ങിയത്. അതിന് പിന്നാലെ സ്ത്രീകള്‍ വീട്ടില്‍ ഇരിക്കണമെന്ന് ഇന്നലെ കാന്തപുരം വീണ്ടും പ്രസ്താവന നടത്തിയിരുന്നു. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടത് കൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയത്. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.
ഇതിന് ഇടതു യുവജനസംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഡിവൈഎഫ്‌ഐ, എസ്്എഫ്‌ഐ എന്നിവര്‍ പരസ്യമായ പ്രതികരണവുമായി എത്തി. അതേസമയം യുഡിഎഫ് ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മതപരമായ വിഷയമായതിനാല്‍ പ്രതികരിക്കുന്നില്ല എന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. സ്ത്രീകളെ പൊതുവേദിയില്‍ എത്തുന്നതിനെ പ്രദര്‍ശിപ്പിക്കല്‍ എന്നും നൃത്തം ചെയ്യുന്നതിനെ തുള്ളുക എന്നും പറയുന്നു. കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ക്ക് പിന്നാലെ പിന്നാലെ എസ്‌വൈഎസ് നേതാവായ കാന്തപുരത്തിന്റെ മകനും സമാനപ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു.

Comments