തിരുവനന്തപുരം: ഇന്ത്യ ലിംഗനീതിയുള്ള രാജ്യമാണെന്നും സ്ത്രീകള്‍ പുറത്തുറങ്ങരുതെന്ന് പറയുന്നത് അനുവദിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ നടത്തിയ പ്രസ്താവനയിലാണ് പ്രതികരണം. ഇന്ത്യ യില്‍ ഏതുമതത്തിലും വിശ്വസിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെങ്കിലും അതുപോലെ സ്ത്രീകള്‍ക്കും തുല്യനീതിയും അതുറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു.
ഇന്ത്യ ലിംഗനീതിയുള്ള രാജ്യമാണ്. സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഇരുണ്ട കാലത്ത് നിന്നും സ്ത്രീകള്‍ നിരന്തരം പോരാടിയാണ് നിലവില്‍ മുഖ്യധാരയിലെത്തി നില്‍ക്കുന്നത്. മത്സരപരീക്ഷകള്‍ സ്ത്രീകള്‍ വിജയിക്കുന്നു. അവരുടെ അഭിരുചി ക്കും കഴിവിനും അനുസരിച്ചുള്ള തലങ്ങളില്‍ എത്തുന്നു. ജനാധിപത്യത്തില്‍ മികച്ച ഭരണാധികരാളി സ്ത്രീകള്‍ കഴിവ് തെളിയിച്ച് ആത്മവിശ്വാസത്തോടെ മുമ്പോട്ട് പോകുകയാണ്.
ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ബേനസീര്‍ ഭൂട്ടോ, ഷേയ്ഖ് ഹസീന തുടങ്ങി ലോകത്ത് എല്ലായിടത്തും വനിതകള്‍ ഭരണരംഗത്ത് കഴിവ് തെളിയിച്ചവരാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ അവനവന്റെ മതത്തില്‍ വിശ്വസിച്ചുകൊണ്ട് ഭരണഘടനാമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന് സമൂഹമാണ് കേരളത്തിലേത്.
സത്രീകള്‍ ആത്മവിശ്വാസത്തോടെ അവരവുടെ കഴിവിനും അഭിരുചിക്കും അനുസരിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറുന്നു. കേരളം അതിന് പൂര്‍ണ്ണമായ പിന്തുണ നല്‍കുന്നുണ്ടെന്നും സ്ത്രീകളെ പിന്തിരിപ്പിക്കുന്ന അഭിപ്രായങ്ങളെ സ്വാഗതം ചെയ്യാനാകില്ല. ഇത്തരം പ്രസ്താവനകള്‍ കേരളത്തിനും രാജ്യത്തിനും ലോകത്തിനും അനുകരണീയമല്ലെന്നും പറഞ്ഞു.

Comments