ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി സമ്മാനിച്ച് അമേരിക്കയുടെ ആക്രമണവും അതിന് ഇറാന്റെ തിരിച്ചടിയും. ഇറാനിലെ റോക്കറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയപ്പോള്‍ ജോര്‍ദ്ദാനിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇറാന്‍ തിരിച്ചടിക്കുകയുമായിരുന്നു. ഇതോടെ പശ്ചിമേഷ്യവീണ്ടും ആശങ്കയിലായി. ഇരുപക്ഷവും ആക്രമണം ആരംഭിച്ചതോടെ എണ്ണവിലയിലും വര്‍ധിച്ചു.
എണ്ണവിലയില്‍ രണ്ട് ശതമാനത്തിലധികം വര്‍ധനയുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി. നേരിയ ഇടവേളക്ക് ശേഷമാണ് ഇരു രാജ്യങ്ങളും വീണ്ടും വെടിപൊട്ടിച്ചു തുടങ്ങിയിരിക്കുന്നത്. ഇറാന് കീഴിലുള്ള ഹോര്‍മുസിലെ ലാറഖ് ദ്വീപായിരുന്നു കഴിഞ്ഞദിവസം അമേരിക്ക ലക്ഷ്യമിട്ടത്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കിയ തിരിച്ചടിയായി ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഐആര്‍ജിസി പിന്നീട് അറിയിച്ചു. അമേരിക്കന്‍ ആക്രമണത്തില്‍ സാധാരണക്കാരും സൈനി കരും കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ ആരോപിച്ചപ്പോള്‍ റോക്കറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക അവകാശപ്പെട്ടു.
അമേരിക്കയുടെ ആക്രമണത്തിന്റെ പശ്ചാത്തലം നിലനില്‍ക്കുമ്പോള്‍ കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന് നടക്കുന്നുണ്ട്. ഈ കൂടിക്കാഴ്ച ഏറെ നിര്‍ണ്ണായകമായിരിക്കും. പുടിനുമായി പെസെഷ്‌കിയാന്‍ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. അതേസമയം ഇറാന്‍ അമേരിക്കയുമായി കരാറിലെത്തിയാലും, ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ ആക്രമിക്കുമെന്നാണ് ഇസ്രയേല്‍ നിലപാട്.

Comments