ബെംഗളൂരു: ഇസ്‌ലാം മതം “മറ്റ് എല്ലാ മതങ്ങളെക്കാളും മികച്ചതാണ്” എന്ന കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡിയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമാകുന്നു. കൊപ്പൽ ജില്ലയിലെ കുത്നൂർ ടൗണിൽ നടന്ന ഒരു പ്രസംഗത്തിനിടെയാണ് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡിയുടെ വിവാദ പരാമർശം. ഇതിനെതിരെ, മന്ത്രി ഹൈന്ദവ മതത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന് കുറ്റപ്പെടുത്തി കർണാടക ബിജെപി അധ്യക്ഷൻ ആർ. അശോക രംഗത്തുവന്നു.
ഇസ്‌ലാം ഒരു മികച്ചതും ഉയർന്ന മാനുഷികവുമായ മതമാണെന്നും, അത് ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ആളുകളെ ജീവിക്കാൻ പഠിപ്പിക്കുന്നുവെന്നുമാണ് രായറെഡ്ഡി തന്റെ പ്രസംഗത്തിൽ പറഞ്ഞത്. “ഇസ്‌ലാമിനെക്കുറിച്ച് യാതൊരു അറിവുമില്ലാത്തവരാണ് തെറ്റായ ധാരണകളും അഭിപ്രായങ്ങളും ഉണ്ടാക്കുന്നത്. മാനവികതയിൽ ആരംഭിക്കുന്നതിനാൽ മറ്റ് എല്ലാ മതങ്ങളെക്കാളും മികച്ചതാണ് ഇസ്‌ലാം എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു,” രായറെഡ്ഡി പറഞ്ഞു.
മതങ്ങളെക്കുറിച്ചുള്ള തന്റെ പഠനരീതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. താൻ അബ്രഹാമിക മതങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടില്ലെന്നും എന്നാൽ ക്ഷേത്രങ്ങളോ മഠങ്ങളോ പതിവായി സന്ദർശിക്കാറില്ലെങ്കിലും താൻ മതങ്ങളെയും വിവിധ ചരിത്രങ്ങളെയും കുറിച്ച് പഠിക്കാറുണ്ടെന്നും അതുകൊണ്ടാണ് താൻ അബ്രഹാമിക മതങ്ങളെ നോക്കി കാണുന്നതെന്നും രായറെഡ്ഡി കൂട്ടിച്ചേർത്തു.
അതേസമയം ബിജെപി മന്ത്രിയെ വിമർശിക്കുകയും മുഖ്യമന്ത്രി ഡികെ ശിവകുമാറോട് വിശദീകരണം തേടുകയും ചെയ്തു. തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി സനാതന ഹിന്ദു ധർമ്മത്തെയും ക്ഷേത്രങ്ങളെയും കുറിച്ച് അപകീർത്തികരമായ പ്രസ്താവനകൾ നടത്തുമ്പോൾ മുഖ്യമന്ത്രി മാത്രം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്ന് കർണാടക ബിജെപി അധ്യക്ഷൻ എക്സിൽ കുറിച്ചു.“ഞങ്ങളുടെ ആവശ്യം വ്യക്തമാണ്: ഒന്നാമതായി, ബസവരാജ് രായറെഡ്ഡി തന്റെ പ്രസ്താവനകൾ പിൻവലിക്കുകയും കർണാടകയിലെ എല്ലാ ഹിന്ദുക്കളോടും മാപ്പ് പറയുകയും വേണം. അതിന് അദ്ദേഹം തയ്യാറായില്ലെങ്കിൽ, മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കാൻ ശിവകുമാർ തയ്യാറാകണം,” അശോക പറഞ്ഞു.

Comments