തിരുവനന്തപുരം: കഴിഞ്ഞദിവസം രാത്രിയില്‍ വെങ്ങാനൂരില്‍ കാര്‍ കത്തി മരണമടഞ്ഞത് ഏറ്റുമാനൂര്‍ സ്വദേശിയെന്ന് സൂചന. മരിച്ചത് ഏറ്റുമാനൂര്‍ സ്വദേശി ടൈറ്റസ് കുര്യന്‍ എന്ന 55 കാരനാണെന്നാണ് പ്രാഥമിക സൂചനകള്‍. ഇനി ഇക്കാര്യത്തില്‍ പോസ്റ്റുമാര്‍ട്ടം ഡി.എന്‍.എ. നടപടികള്‍ക്ക് ശേഷമായിരിക്കും സ്ഥിരീകരണം വരിക. ഇന്നലെ കാര്‍ കത്തിയപ്പോള്‍ ഫയര്‍ഫോഴ്‌സ് എത്തിയായിരുന്നു തീയണച്ചത്.
രാവിലെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയുടെ സമീപത്തായാണ് ഓട്ടത്തിനിടെ കാര്‍ തീപിടിച്ചതായി കണ്ടത്. ഓടി വന്ന കാറിന് പെട്ടന്ന് തിപിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമം നടത്തും മുമ്പേ ആളിപ്പടര്‍ന്ന് വാഹനം മുഴുവനായി കത്തിയെന്നാണ് മൊഴി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രിയിലായിരുന്നു കാര്‍ മുമ്പോട്ട് എടുക്കുന്നതിനിടയില്‍ കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നത്. അതേസമയം ആത്മഹത്യയാണോ അപകടമരണമാണോ എന്ന കാര്യത്തില്‍ കുടുതല്‍ അന്വേഷണം നടത്തിയേ വിവരം പുറത്തുവരു. വിമരിമിച്ച മിലിട്ടറി ഉദ്യോഗസ്ഥനായ ടൈറ്റസിന്റെ വീട്ടുകാരുമായി പോലീസ് ബന്ധപ്പെട്ടതായും ഇദ്ദേഹം ഇന്നലെ വീട്ടുകാരുമായി പിണങ്ങിയിറങ്ങിയതാണെന്നും വിവരം കിട്ടിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഏറ്റുമാനൂരിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ടൈറ്റസ് വെങ്ങാനൂരില്‍ എന്തിനാണ് എത്തിയതെന്ന വിവരവും പുറത്തുവരേണ്ടതുണ്ട്.
ആത്മഹത്യയാണോ അപകടമരണമാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരേണ്ടതുണ്ട്. രാത്രിയോടെയാണ് ഇദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. കാര്‍ പിന്നോട്ട് എടുക്കുമ്പോഴാണ് കത്തിയത്. അതിന് ശേഷം വാഹനം മുമ്പോട്ട് വന്ന് മതിലില്‍ ഇടിച്ചു നിന്നു. വാഹനം അപകടത്തില്‍ പെട്ടപ്പോള്‍ തന്നെ രക്ഷപ്പെടുത്താന്‍ ഇദ്ദേഹം ആവശ്യപ്പെട്ടതായും വിവരങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു അപകടമരണം ആയിരുന്നെന്നാണ് സംശയം. എന്നാല്‍ വീട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച് കുടുംബപ്രശ്‌നം എന്തെങ്കിലും മരണകാരണമായോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യത്തിലെല്ലാം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.
ആത്മഹത്യയാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. കെഎല്‍ 5 എവി 3686 എന്ന നമ്പരിലുള റെനോ ക്വിഡ് കാറാണ് കത്തിയത്. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുടെ പേരിലാണെന്നതിനാലാണ് പൊലീസ് ബന്ധുക്കളുമായി സംസാരിച്ചത്. ടൈറ്റസ് എന്നയാള്‍ വീട്ടില്‍ നിന്നും കാറുമായി ഇറങ്ങിയെന്ന് പോലീസിന് വിവരം ലഭിച്ചു. അന്വേഷണം തുടരുകയാണ്.

Comments