തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് സീസണ്‍ മൂന്നില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വീണ്ടും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ കൊച്ചിയെ കാലിക്കറ്റ് ?ോബ്‌സ്റ്റാഴ്‌സ് എട്ട് വിക്കറ്റിനു തോല്‍പ്പിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 20 ഓവറില്‍ എട്ട് വിക്കറ്റിന് 150 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത കാലിക്കറ്റ് കളി തീരാന്‍ നാല് ഓവര്‍ ശേഷിക്കേ ലക്ഷ്യത്തിലെത്തി. ഏഴ് കളികളില്‍ നാലെണ്ണം ജയിച്ച് എട്ട് പോയിന്റ് നേടിയ കാലിക്കറ്റ് പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. അത്രയും കളികളില്‍ 10 പോയിന്റ് നേടിയ ആലപ്പി റിപ്പിള്‍സാണ് ഒന്നാമത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എട്ട് കളികളിലായി നാല് പോയിന്റുമായി ഏറ്റവും പിന്നില്‍ ആറാമതാണ്. ആറ് തോല്‍വികളാണ് അവര്‍ ഇതുവരെ നേരിട്ടത്.
നായകന്റെ ഇന്നിങ്‌സുമായി തിളങ്ങിയ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലാണ് ഇന്നലെ കാലിക്കറ്റിനു ജയമൊരുക്കിയത്. 39 പന്തുകളിലായി ഏഴ് സിക്‌സറും നാല് ഫോറുമടക്കം 78 റണ്ണെടുക്കാന്‍ രോഹനായി. കെ.എസ്. അരവിന്ദ് 34 പന്തില്‍ 44 റണ്ണുമായും അഖില്‍ സ്‌കറിയ 16 പന്തില്‍ 17 റണ്ണുമായും പുറത്താകാതെനിന്നു.
ഓപ്പണര്‍ വരുണ്‍ നായനാര്‍ (ഏഴ്), രോഹന്‍ എന്നിവരാണു പുറത്തായത്. ടോസ് നേടിയ കാലിക്കറ്റ് നായകന്‍ രോഹന്‍ കൊച്ചിയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മുന്‍നിര വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ മനുകൃഷ്‌ണന്റെയും (26 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 30) സച്ചിന്‍ സുരേഷിന്റെയും (27 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 42) പ്രകടനമാണ് കൊച്ചിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍മാരായ വിനൂപ് മനോഹരന്‍ (13), വിപുല്‍ ശക്‌തി (10 പന്തില്‍ 17) എന്നിവര്‍ മിന്നല്‍ വേഗത്തില്‍ തുടങ്ങിയെങ്കിലും ഇന്നിങ്‌സ് തുടര്‍ന്നില്ല. വിപുല്‍ ശക്‌തിയാണ് ആദ്യം മടങ്ങിയത്. മുഹമ്മദ് ഷാനു അക്കൗണ്ട് തുറക്കാതെ മടങ്ങി. വിനൂപ് മനോഹരന്‍ കൂടി മടങ്ങിയതോടെ കൊച്ചി മൂന്നിന് 42 റണ്ണെന്ന നിലയിലായി. നായകന്‍ സാലി സാംസണ്‍ 13 പന്തില്‍ ഒരു സിക്‌സറടക്കം 15 റണ്ണെടുത്തു മടങ്ങി. നാലാമനായി ബാറ്റ് ചെയ്യാനിറങ്ങിയ മനുകൃഷ്‌ണന്റെ ഇന്നിങ്‌സാണ് വലിയൊരു തകര്‍ച്ചയില്‍നിന്നു കൊച്ചിയെ കരകയറ്റിയത്. മനുകൃഷ്‌ണന്‍ മടങ്ങിയ ശേഷം ഒറ്റയാള്‍ പോരാട്ടം തുടര്‍ന്ന് സച്ചിന്‍ സുരേഷ് കൊച്ചിയുടെ ഇന്നിങ്‌സ് 150 കടത്തി. കാലിക്കറ്റിന് വേണ്ടി അഖിന്‍ സത്താറും അബ്‌ദുള്‍ ബാസിതും രണ്ട് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റ് ചെയ്‌ത കാലിക്കറ്റിന് വരുണ്‍ നായനാരുടെ വിക്കറ്റ് തുടക്കത്തില്‍ നഷ്‌ടമായി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രോഹന്‍ കുന്നുമ്മലും കെ. എസ്. അരവിന്ദും അനായാസം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. രോഹന്‍ പതിവ് ശൈലിയില്‍ തകര്‍ത്തടിച്ച് മുന്നേറിയപ്പോള്‍ അരവിന്ദ് മികച്ച പിന്തുണ നല്‍കി.

Comments