ലണ്ടന്‍: പാകിസ്‌താന്റെ ടെസ്‌റ്റ് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിന്റെ സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് നീളുന്നു. ലോഡ്‌സില്‍ ഇം?ണ്ടിനെതിരേ നടക്കുന്ന രണ്ടാം ടെസ്‌്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും അസം നിരാശപ്പെടുത്തി.
പാക് നായകന്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ട് പന്തില്‍ ആറ് റണ്ണെടുത്തു പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ പത്ത് പന്തില്‍ എട്ട് റണ്‍ നേടിയാണു ബാബര്‍ പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ നാലാമനായി ക്രീസിലെത്തിയ ബാബര്‍ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ ജോര്‍ദാന്‍ കോക്‌സിന് ക്യാച്ച് നല്‍കി. ഒരു സെഞ്ചുറിക്കായുള്ള ബാബര്‍ അസമിന്റെ കാത്തിരിപ്പ് തുടരുകയാണ്.
2022 ഡിസംബറിലാണു പാക് നായകന്‍ ഒടുവില്‍ സെഞ്ചുറിയടിച്ചത്. ന്യൂസിലന്‍ഡിനെതിരേ നടന്ന കറാച്ചി ടെസ്‌റ്റില്‍ 363 പന്തില്‍ 161 റണ്ണെടുത്തു. തുടര്‍ന്ന് നാട്ടിലും വിദേശത്തുമായി 38 ഇന്നിങ്‌സുകളിലാണ് ബാബര്‍ ബാറ്റ് ചെയ്‌തത്‌്. ഒന്നില്‍പ്പോലും മൂന്നക്കം കാണാനായില്ല.
14, 24, 27, 13, 24, 39, 21, 14, 1, 41, 26, 23, 0, 22, 31, 11, 30, 5, 4, 50, 58, 81, 8, 5, 1, 31, 23, 42, 16, 50, 68, 47, 23, 58, 88, 24, 8, 6 എന്നിങ്ങനെയാണു താരത്തിന്റെ സ്‌കോര്‍. നിലവില്‍ ടെസ്‌റ്റ് ഫോര്‍മാറ്റില്‍ സെഞ്ചുറിയടിക്കാതെ ഏറ്റവുമധികം ഇന്നിങ്‌സുകള്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനാണ്. ബാബറിന് മുന്നിലുള്ളവരെല്ലാം തന്നെ ബൗളര്‍മാരാണ്. ശേഷമുള്ളവരില്‍ ഭൂരിഭാഗം താരങ്ങളും വാലറ്റക്കാരാണ്. രണ്ടാം ടെസ്‌റ്റില്‍ ഇം?ണ്ട് 389 റണ്ണിന്റെ വിജയ ലക്ഷ്യമാണു പാകിസ്‌താനു മുന്നില്‍ വച്ചത്‌്. നാലാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്‌താന്‍ ആറിന് 162 റണ്ണെന്ന നിലയിലാണ്.

Comments