കാഠ്മണ്ഡു: നേപ്പാളില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയര്‍ന്നു. 4,200-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. തടസ്സപ്പെട്ട ജലവൈദ്യുത പദ്ധതിയുടെ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്ന നൂറുകണക്കിന് ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ടിബറ്റിനെയും പ്രളയം കാര്യമായി ബാധിച്ചെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ 16 മരണം സ്ഥിരീകരിച്ചതായും 546 ആളുകളെ കാണാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച നേപാള്‍-തിബത്ത് അതിര്‍ത്തിയിലാണ് ഈ ദുരന്തം ഉണ്ടായത്. ഇത് നേപാളിലെ താഴ്വര കളിലേക്കും ഗ്രാമങ്ങളിലേക്കും അതിര്‍ത്തി കടന്ന് ചൈനയിലേക്കും വലിയ അളവില്‍ ഐസ്, പാറകള്‍, ചെളി, അവശിഷ്ടങ്ങള്‍ എന്നിവ കുത്തി യൊഴുകാന്‍ കാരണമായി.
ഒരു ഹിമാനി തകര്‍ന്നതാണ് അഭൂതപൂര്‍വ്വമായ ഈ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കരുതുന്നു. ഭാവിയിലെ ദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ കൃത്യ മായ മുന്നറിയിപ്പുകളാണ് നേപ്പാള്‍ ഇപ്പോള്‍ തേടുന്നത്. മിന്നല്‍ പ്രളയത്തിന് മൂന്ന് മാസം മുമ്പ്, ഹിമാനി നീക്കം, ജലനിരപ്പ്, മറ്റ് അടിയന്തര സാഹച ര്യങ്ങള്‍ എന്നിവയെക്കുറിച്ച് ചൈനയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ നേപ്പാള്‍ ആവശ്യപ്പെട്ടിരുന്നു. ഹിമാനികളുടെ ചലനം, ജലനിരപ്പ് എന്നിവ യെക്കു റിച്ചുള്ള വിവരങ്ങള്‍ കൃത്യസമയത്ത് ലഭിക്കണമെന്നാണ് നേപ്പാള്‍ ഹൈഡ്രോളജി വകുപ്പിന്റെ ആവശ്യം. നിലവില്‍ കനത്ത മഴയുടെ പ്രവചനങ്ങള്‍ മാത്രമാണ് ചൈന നല്‍കുന്നത്. എന്നാല്‍ ഹിമാനിയുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യസമയത്ത് പങ്കുവെച്ചിട്ടുണ്ടെന്നാണ് ചൈനയുടെ പ്രതികരണം.
വിദൂരമായ ഹിമാലയന്‍ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ചൈനീസ് എംബസി പറയുന്നു. എന്നിരുന്നാലും ദുരന്തവിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നും പറയുന്നു. ഇന്ത്യയുമായുള്ള കരാറിന് സമാനമായി, ഓരോ 10 മിനിറ്റിലും ഹിമാനി സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു ഡാറ്റാ പങ്കിടല്‍ കരാറിന് പദ്ധതിയിടുകയാണ് നേപ്പാള്‍.

Comments