കൊല്ലം: വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചെങ്കുളം എൽ.എം.എസ് എൽ.പി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു.
ഇന്ന് രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ ചെങ്കുളത്ത് വെച്ചായിരുന്നു അപകടം. ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഉടൻ കുട്ടികളെ വാഹനത്തിൽനിന്ന് പുറത്തെടുത്തു. പരിക്കേറ്റ വിദ്യാർത്ഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

Comments