കോട്ടയം/തൃശൂര്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തിയ വനിതാസുഹൃത്ത് പിടിയില്‍. കോട്ടയം കുറിച്ചി പള്ളത്തറ ജേക്കബിന്റെ(മിഥുന്‍) ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂര്‍ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകളും പീച്ചി വിലങ്ങന്നൂര്‍ സ്വദേശി വിജീഷിന്റെ ഭാര്യയുമായ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആനിയെ കുത്തിയും അഞ്ജനയെ കാറിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. ഇവരുടെ സുഹൃത്ത് അനിലയെ കലിഫോര്‍ണിയ പോലീസ് കസ്റ്റഡിയിലെടുത്തു. മൂവരും ഒരേ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ 28-ന് കലിഫോര്‍ണിയയിലെ മില്‍പിറ്റാസിലായിരുന്നു ഇരട്ടക്കൊലപാതകം. അഞ്ജനയെ അനില ഫ്‌ളാറ്റില്‍നിന്ന് താഴേക്ക് വിളിച്ചുവരുത്തിയശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രാഥമികവിവരം. തുടര്‍ന്ന് കാര്‍ ഓടിച്ചുപോയെങ്കിലും അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് വാഹനം തിരിച്ചറിഞ്ഞു.
മകളെ സ്‌കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവരാന്‍ ആനിയെ ഭര്‍ത്താവ് ജേക്കബ് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് ആനിയെ കുളിമുറിയില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്ന് യുവതികളും ഉറ്റസുഹൃത്തുക്കളായിരുന്നെന്ന് ജേക്കബിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഐ.ടി. മേഖലയിലാണ് ആനിയും ജേക്കബും ജോലിചെയ്യുന്നത്. രണ്ടാഴ്ച മുമ്പാണ് ആനിക്കു ജോലി ലഭിച്ചത്. അതേസമയം, അനിലയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വിഷാദരോഗമാണ് ഇരട്ടക്കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമികനിഗമനം.
ആനി-ജേക്കബ്, അഞ്ജന-വിജീഷ് ദമ്പതികള്‍ എട്ടുവര്‍ഷമായി കലിഫോര്‍ണിയയിലാണ്. ആനിയുടെയും ജേക്കബിന്റെയും മക്കള്‍: ആന്‍ഡ്രീന (10), അലീസ (അഞ്ച്). അഞ്ജനയുടെയും വിജീഷിന്റെയും ഏകമകള്‍ വാമിക (ആറ്). 28-ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അഞ്ജന കൊല്ലപ്പെട്ടത്. വിജീഷ് ജോലിക്കുപോയ സമയത്താണ് സംഭവം. മകള്‍ വാമിക മുറിയിലുണ്ടായിരുന്നു. ആനിയെ കുത്തിക്കൊലപ്പെടുത്തിയശേഷം അഞ്ജനയെ അനില താഴേക്ക് വിളിച്ചുവരുത്തി കാറിടിപ്പിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

Comments