മൂന്നാർ: മൂന്നാർ ടൗണിൽ ജനവാസമേഖലയിലും സർക്കാർ സ്ഥാപനങ്ങൾക്ക് സമീപവും കാട്ടാനകളുടെ സാന്നിധ്യം വീണ്ടും ആശങ്കയാകുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങിയത്.
സ്റ്റേഷൻ പരിസരത്തുകൂടി നടന്നുനീങ്ങിയ ആന പിന്നീട് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലേക്ക് പ്രവേശിച്ച് മറ്റൊരു ഭാഗത്തേക്ക് മാറി. പ്രദേശത്ത് പതിവായി ഇറങ്ങാറുള്ള ‘വിരിഞ്ഞ കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാനയാണിതെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസവും മൂന്നാർ മൗണ്ട് കാർമൽ പള്ളിക്ക് സമീപം ആന എത്തിയിരുന്നു. മൂന്നാർ ടൗൺ കേന്ദ്രീകരിച്ച് കാട്ടാനയുടെ സാന്നിധ്യം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത് നാട്ടുകാരിലും വിനോദസഞ്ചാരികളിലും ഭീതി വർധിപ്പിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും കാട്ടാനയുടെ സാന്നിധ്യം സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. ജനവാസ മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നൽകി.

Comments