കണ്ണൂർ: പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടി. ശിക്ഷാ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. അഞ്ചാം ബ്ലോക്കിലെ തടവുകാരനായ രാമൻകുട്ടിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ച രാവിലെ 6.45ഓടെയാണ് സംഭവം. ഭക്ഷണ സമയത്തുണ്ടായ വാക്കേറ്റത്തെ തുടർന്ന് അഞ്ചാം ബ്ലോക്കിലെ തടവുകാരനായ കിരൺ രാജ് ഷെട്ടി രാമൻകുട്ടിയെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ജയിൽ അധികൃതർ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി. കിരൺ ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ചയും കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ റിമാൻഡ് തടവുകാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും തടവുകാർ തമ്മിൽ സംഘർഷമുണ്ടായത്.

Comments