കൊച്ചി : തൃശൂരില്‍ മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ നടന്ന വ്യാപക മരംകൊള്ളയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കേസെടുത്തിരിക്കെ, ഹൈവേയുടെ തുടര്‍നിര്‍മാണം നിരീക്ഷണത്തില്‍. മലയോര ഹൈവേയുടെ രണ്ടാംഘട്ടം റിസര്‍വ് വനമേഖലയിലൂടെ കടന്നുപോകുന്നത് കൂടുതല്‍ വനംകൊള്ളയ്ക്കു വഴിവച്ചേക്കുമെന്നാണ് ആശങ്ക.
ചാലക്കുടി വനം ഡിവിഷന്‍ അതിര്‍ത്തിയില്‍ 273 വലിയ തേക്കുമരങ്ങള്‍ അനധികൃതമായി വിറ്റതായി ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ (എറണാകുളം) പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈട്ടി ഉള്‍പ്പെടെയുള്ള ആയിരത്തോളം മരങ്ങള്‍ വേറെയുമുണ്ട്. ഡിവിഷനിലെ വെള്ളിക്കുളങ്ങര ജങ്ഷന്‍ മുതല്‍ വെറ്റിലപ്പാറ പാലം വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തിലാണ് 60 വര്‍ഷത്തിലധികം പഴക്കമുള്ള മരങ്ങള്‍ മുറിച്ചുമാറ്റിയത്. മരങ്ങള്‍ വെട്ടിമാറ്റി വിലകുറച്ചു വിറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന മലയോര പാതയ്ക്കായി വെട്ടിമാറ്റിയെന്നു പറയപ്പെടുന്ന മരങ്ങള്‍ തിരുവനന്തപുരം ആസ്ഥാനമായ ഒരു മരവ്യവസായ സ്ഥാപനത്തിന് 8.52 ലക്ഷം രൂപയ്ക്കാണു വിറ്റത്. തൃശൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) ഇതിനു നിശ്ചയിച്ച വില 41.55 ലക്ഷം രൂപയാണ്. മരങ്ങള്‍ വാങ്ങിയ തടിക്കമ്പനിയെ അവ വെട്ടിമാറ്റാനും കൊണ്ടുപോകാനും ഉദ്യോഗസ്ഥര്‍ അനുവദിച്ച സാഹചര്യം അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. മരങ്ങള്‍ മുറിക്കുന്ന സാഹചര്യത്തില്‍, അവ വകുപ്പിന്റെ തടി ഡിപ്പോയിലേക്കു കൊണ്ടുപോയി പൂര്‍ണമായും വില്‍ക്കണം. വില്‍പ്പനയില്‍നിന്നു ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മലയോര ഹൈവേയുടെ രണ്ടാംഘട്ട നിര്‍മാണം ആരംഭിക്കാന്‍ കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ടെന്നിരിക്കെ, ഗ്രീന്‍ ട്രിബ്യൂണലിന്റെ നിരീക്ഷണത്തിലാണു പാത തെളിക്കല്‍. റോഡ് വികസനത്തിനുള്ള സ്ഥലം പൊന്നും വില നല്‍കി ഏറ്റെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഥലം കൈയേറിയത് പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ കൈയേറ്റത്തിനെതിരേ എണ്‍പതോളം ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അനുകൂല വിധി ലഭിച്ചവരുടെ ഭൂമിയില്‍ തൊടാതെയാണ് ഉദ്യോഗസ്ഥസംഘം പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചിട്ടത്. മുറിക്കാനുള്ള പാസ് ഇല്ലാതെയായിരുന്നു ഇത്. എതിര്‍ത്തവരുടെ പറമ്പുകളില്‍ മുറിച്ചിട്ട മരങ്ങള്‍ അതേപടി കിടക്കുകയാണ്. ഭൂമി കൈയേറിയതിന് കോടതിയലക്ഷ്യ നടപടികളുമായി പലരും മുന്നോട്ടു പോകുന്നുമുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍ ട്രിബ്യൂണലിലെ കേസില്‍ കക്ഷിചേരാന്‍ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവും ആലോചിക്കുന്നു.

Comments