ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യവ്യവസായ മേഖലയ്ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടര്‍ ഒന്നിന് 2783.50 രൂപയും നല്‍കേണ്ടി വരും.
അതേസമയം ഗാര്‍ഹിക എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല. രാജ്യതലസ്ഥാനത്ത് 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വില 2,701 രൂപയായും ചെന്നൈയില്‍ വില 2,916.50 രൂപയായുമാണ് ഉയര്‍ന്നിരിക്കുന്നത്.
വിലവര്‍ധന ഹോട്ടലുകള്‍, ഭക്ഷ്യോത്പ്പന്ന, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും. നേരത്തെ തുടര്‍ച്ചയായ വില വര്‍ധനയുണ്ടായപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയര്‍ന്നിരുന്നു.
അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിനും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടര്‍ വിലയിലാണ് വീണ്ടും കൂട്ടിയത്. കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി 350 രൂപയോളം കുറച്ചിരുന്നു. നാലു ഘട്ടങ്ങളിലായി 1000 ലധികം രൂപ കൂട്ടിയശേഷമായിരുന്നു വില കുറച്ചത്. അതാണ് വീണ്ടും കൂടിയിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ഭക്ഷ്യവിലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും.

Comments