ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ മത്സരാര്‍ത്ഥിയായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് നാദിറ മെഹറിന്‍. ട്രാന്‍സ്ജെന്റേഴ്സ് എന്നാല്‍ അകറ്റി നിര്‍ത്തപ്പെടേണ്ടതാണ് എന്ന ചിലരുടെ കാഴ്ചപ്പാടിനെ എങ്കിലും ഷോയിലൂടെ തിരുത്താന്‍ നാദിറയ്ക്ക് സാധിച്ചു. ബിഗ്ഗ് ബോസിലൂടെ സമൂഹം മാത്രമല്ല, ഏറെ കാലമായി അകറ്റി നിര്‍ത്തിയിരുന്ന നാദിറയുടെ വാപ്പയും ഉമ്മയും താരത്തെ സ്വീകരിച്ചതും വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇപ്പോഴും മോഡലിങും മറ്റുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ നില്‍ക്കുകയാണ് നാദിറ മെഹറിന്‍.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്റെ എട്ടാം സീസണ്‍ ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ നാദിറ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഇന്നുളള സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിന് തനിക്ക് തനിക്ക് എന്നും നന്ദി പറയാനുളളത് പ്രേക്ഷകരോടാണെന്ന് നാദിറ കുറിച്ചു.
'' അഗ്നിപരീക്ഷ സീസൺ ഒന്നിലെ ജഡ്ജ് ആകാൻ സാധിച്ചതിലും ഒപ്പം സീസൺ 5ൽ ഞാൻ ഉയർത്തിപ്പിടിച്ച എന്റെ വിജയകിരീടവും(കുടുംബം) തിരിഞ്ഞ് നോക്കുമ്പോൾ 2018ൽ വീട്ടിൽ നിന്നും ഇറങ്ങുന്ന സാഹചര്യത്തിൽ വാപ്പ പെരുന്നാൾ കുപ്പായം എടുക്കാൻ തന്ന 2000 രൂപയും കുറച്ച് ടിഷർട്ടും പാന്റുകളും ഒപ്പം എന്തെന്നില്ലാത്ത ആവേശവും ആത്മ വിശ്വാസവും. നാദിറ എന്ന പുതിയ വേഷം ജീവിക്കാൻ തുടങ്ങിയപ്പോൾ ആ ആത്മവിശ്വാസം പെട്ടന്ന് കുറഞ്ഞു.
നിങ്ങൾ പറയുന്നപോലെ ഞാൻ അവിടെ ജീവിച്ചോളം ഞാൻ തിരിച്ച് വന്നോട്ടെ എന്ന് കരഞ്ഞുകൊണ്ട് ഉമ്മയെ വിളിച്ച് ചോദിച്ചത് ഇന്നും ഓർക്കുന്നു. ഞാൻ എന്റെ വീട്ടുകാരെ എല്ലാവരുടേയും മുന്നിൽ നാണം കെടുത്തി ഇറങ്ങി വന്നത് എന്റെ ഇഷ്ടങ്ങൾ നോക്കിയാണെന്നും ഇനിയും എന്റെ വീട്ടുകാർക്ക് അവിടെ ജീവിക്കാനുള്ളതാണെന്നും ഒരിക്കൽ പോലും ഓർക്കാതെ സ്വാർത്ഥത കാണിച്ച എന്നോട് ഉമ്മ പറഞ്ഞത് കുറച്ചൊന്ന് കഴിയട്ടെ എല്ലാം പഴയതുപോലെ ആകും എന്നാണ്.
വാപ്പക്കുണ്ടയ നഷ്ടങ്ങളെ പറ്റി എന്നോട് പറയാതെ അതും അവർ സഹിച്ചു. കാലം കടന്ന് പോയി... എനിക്ക് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല എന്നും ഇനി ഇതിൽ അഭിമാനിച്ചോ സഹിച്ചോ ജീവിക്കണം എന്ന യാഥാർത്ഥ്യത്തിൽ ഞാൻ എത്തി. ഒപ്പം ഒരിക്കൽ പോലും ഇടവേള വരാതെ ഡിഗ്രി പൂർത്തിയാക്കി രണ്ട് പിജിയും ചെയ്തു. അപ്പോഴും കുടുംബക്കാർ കൂടുന്ന എല്ലാ ഇടങ്ങളിലും ഞാൻ ചർച്ചയാകുന്നു.
അവൻ അവന്റെ ഇഷ്ടത്തിന് എവിടെയെങ്കിലും ജീവിച്ചോട്ടെ എന്ന് എനിക്ക് വേണ്ടി വാദിക്കുന്ന അനിയത്തിയും വീട്ടുകാരും. പിന്നീട് ജീവിതത്തെ മാറ്റിമറിക്കും എന്ന് ഞാൻ പോലും വിചാരികാത്ത ബിഗ് ബോസിലേക്ക് ഞാൻ തെരഞ്ഞെടുക്കപ്പെടുന്നു. രണ്ടായ്ച്ചക്കുള്ളിൽ ഞാൻ തിരിച്ച് വരും എന്ന് ഉമ്മയോട് പറഞ്ഞു. വാപ്പയോട് പറയണ്ടേ എന്ന് പറയാനുള്ള ധൈര്യപോലും ഇല്ലായിരുന്നു. കാരണം വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് 5 വർഷമായി.
ഒപ്പം വാപ്പയോട് സംസാരിച്ചിട്ടും. ബിഗ് ബോസിലേക്ക് കയറുമ്പോൾ ഒരൊറ്റ തീരുമാനം മാത്രം... വീട്ടുകാരെ പറ്റി സംസാരിക്കരുത്. അവർക്കത് ബുദ്ധിമുട്ടാകും. പക്ഷെ പിന്നീട് നടന്നത് എല്ലാം സ്വപ്നത്തിൽ കണ്ടതിന്റെ യഥാർത്ഥ്യം. മാതൃദിനം, ഓണം അങ്ങനെ പല പരിപാടികളിലും എന്നെ ഞെട്ടിച്ച് എന്റെ വീട്ടുകാരും അവരുടെ ആശംസകളും എത്തി. പക്ഷെ ഫാദേഴ്സ് ഡെയിൽ വാപ്പ വന്നില്ല.
അത് അങ്ങനെ സംഭവിക്കാൻ പാടുള്ളുവെന്ന് ഞാൻ തിരിച്ചറിഞ്ഞത് ഫാമിലി റൗണ്ടിൽ മറ്റാരെങ്കിലുമാകും എന്ന് പ്രതീക്ഷിച്ച് നിന്ന എനിക്ക് ബിഗ് ബോസ് സീസൺ അഞ്ചിന്റെ വിജയകിരീടാവുമായി എന്റെ സഹോദരി മൈലുകൾ താണ്ടി എന്റെ അടുത്തേക്ക്. അതും തിരിച്ച് വീട്ടിലേക്ക് വരണം എന്ന് സ്വാഗതം ചെയ്യാൻ. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം മാത്രം. ഇത്രയും ഭാഗ്യം ചെയ്യാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തതെന്ന് ഇന്നും ഇടയ്ക്കോർക്കും.
ഇന്ന് എന്റെ കുടുംബത്തിന് എന്റെ നാട്ടിൽ തന്നെ എന്റെ നാട്ടുകാരുടെ മുന്നിൽ തല ഉയർത്തിപിടിച്ച് അഭിമാനത്തോടെ പറയുന്ന ആ വീട്ടിൽ നിന്നാണ് ഞാൻ ഇത് എഴുതുന്നതും. എല്ലാത്തിനും നന്ദി നിങ്ങളോടാണ്. മറ്റാരെക്കാൾ കൂടുതൽ നിങ്ങൾ എന്നെ സ്നേഹിച്ചു, പ്രോത്സാഹിപ്പിച്ചു, ഒപ്പം ചേർത്തുപിടിച്ചു'' എന്നുമായിരുന്നു നാദിറയുടെ കുറിപ്പ്.

Comments