ന്യൂഡൽഹി: വ്യാജ അശ്ലീല ഉള്ളടക്കമുള്ള ആൻഡ്രോയ്ഡ് ആപ്പുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങളും ലിങ്കുകളും വഴിയാണ് ഇത്തരം ആപ്പുകൾ പ്രചരിപ്പിക്കുന്നതെന്ന് നാഷണൽ സൈബർക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് (എൻസിടിഎയു) അറിയിച്ചു.
നൈറ്റ്‌പ്ലേ, റീലൂപ്, കിസ്, വിമോ, റിവോ, നെക്‌സോ, വിക്‌സ തുടങ്ങിയ പേരുകളിലുള്ള ആപ്പുകൾക്കും സമാന സ്വഭാവമുള്ള മറ്റ് ആപ്പുകൾക്കും പിന്നിൽ തട്ടിപ്പ് നടക്കുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സാമൂഹികമാധ്യമങ്ങളിൽ അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങളും ലിങ്കുകളും നൽകിയാണ് ഉപയോക്താക്കളെ ഇത്തരം ആപ്പുകളിലേക്ക് ആകർഷിക്കുന്നത്. ലിങ്കിൽ പ്രവേശിക്കുന്നവരെ പിന്നീട് അശ്ലീല വെബ്‌സൈറ്റുകളിലേക്ക് തിരിച്ചുവിടും. തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് (എപികെ) ഫയൽ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെ ‘അപ്‌ഡേറ്റ്’ എന്ന പേരിൽ മറ്റൊരു പാക്കേജ് കൂടി ഡൗൺലോഡ് ചെയ്യിക്കാനും സാധ്യതയുണ്ട്. ആദ്യ ആപ്പിന് ലഭിച്ച അനുമതികൾ ദുരുപയോഗം ചെയ്താണ് ഇത് നടത്തുന്നത്. തുടർന്ന് ഫോണിലെ നിർണായക അനുമതികൾ നൽകാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും.
ഇത്തരം അനുമതികൾ നൽകിയാൽ ആപ്പിന് ഫോണിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാൻ കഴിയുമെന്ന് എൻസിടിഎയു മുന്നറിയിപ്പ് നൽകി.

Comments