ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അവകാശവാദങ്ങൾക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 7.8 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തിയതിനെ സർക്കാർ നേട്ടമായി ഉയർത്തിക്കാട്ടുമ്പോഴും, സാധാരണ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഖാർഗെ ആരോപിച്ചു.
റെക്കോർഡ് തൊഴിലില്ലായ്മ, വിലക്കയറ്റം, വർധിക്കുന്ന സാമ്പത്തിക അസമത്വം എന്നിവ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക വളർച്ചയുടെ ചിത്രവും ജനങ്ങളുടെ യാഥാർഥ്യ ജീവിതവും തമ്മിൽ വലിയ അന്തരമുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്മ 50 വർഷത്തെ ഉയർന്ന നിലയിലാണെന്നും യുവ ബിരുദധാരികളിൽ 40 ശതമാനം പേർക്ക് തൊഴിൽ ലഭിച്ചിട്ടില്ലെന്നും ഖാർഗെ അവകാശപ്പെട്ടു. 2026 ജൂലൈയിലെ കണക്കുകൾ പ്രകാരം 15 മുതൽ 29 വയസുവരെയുള്ള ആറ് യുവാക്കളിൽ ഒരാൾ തൊഴിലില്ലാത്തവനാണെന്നും പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം നടപ്പായില്ലെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചസാര, ഉള്ളി, തക്കാളി, പയർവർഗങ്ങൾ, പാചക എണ്ണ, അരി, പാൽ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചെന്നും പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി എന്നിവയുടെ ചെലവും സാധാരണക്കാർക്ക് കൂടിയെന്നും ഖാർഗെ പറഞ്ഞു.സാമ്പത്തിക അസമത്വവും രൂക്ഷമാണെന്ന് ആരോപിച്ച ഖാർഗെ, രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനം ജനസംഖ്യയിലെ ഒരു ശതമാനം പേരുടെ കൈവശമാണെന്നും താഴത്തെ 50 ശതമാനം പേർക്ക് 15 ശതമാനം സമ്പത്ത് മാത്രമാണുള്ളതെന്നും അവകാശപ്പെട്ടു.2014ന് ശേഷം കോർപ്പറേറ്റ് വായ്പകളിൽ 16 ലക്ഷം കോടി രൂപയിലധികം എഴുതിത്തള്ളിയെന്നും 22,006 കോടി രൂപയുടെ ക്ലെയിമുകൾക്കെതിരെ 6.5 കോടി രൂപ മാത്രമാണ് തിരിച്ചുപിടിച്ചതെന്നും ഖാർഗെ ആരോപിച്ചു.

Comments