ന്യൂഡൽഹി: കേന്ദ്ര ഫുഡ് പ്രൊസസിംഗ് ഇൻഡസ്ട്രീസ് മന്ത്രിയും ലോക് ജനശക്തി പാർട്ടി (റാം വിലാസ്) പ്രസിഡന്റുമായ ചിരാഗ് പാസ്വാന് ചൊവ്വാഴ്ച തപാൽ വഴി വധഭീഷണിക്കത്ത് ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. "കൊടും ഭീകരർ" അദ്ദേഹത്തെ കൊലപ്പെടുത്തുമെന്നാണ് കത്തിലുള്ള മുന്നറിയിപ്പ്.
"നിങ്ങളെ ഉടൻ തന്നെ കൊടും ഭീകരർ കൊലപ്പെടുത്തും" എന്നാണ് ഭീഷണി കത്തിലുള്ളത്. ഭീഷണിയെ തുടർന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തു നൽകി. ഭീഷണിയുടെ നേരിട്ടുള്ള സ്വഭാവവും 'കൊടും ഭീകരരെ'ക്കുറിച്ചുള്ള പരാമർശവും അതീവ ഗൗരവമുള്ള കാര്യമാണ്. ഇത് ബഹുമാനപ്പെട്ട മന്ത്രിയുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. പരിശോധനയ്ക്കായി യഥാർത്ഥ സന്ദേശം ഇതിനൊപ്പം ചേർത്തിട്ടുണ്ട്," എന്നാണ് മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നത്.
സുരക്ഷാ വിലയിരുത്തലിന്റെ ഭാഗമായി കത്തിന്റെ ഉള്ളടക്കവും അത് ലഭിച്ച സാഹചര്യങ്ങളും പരിശോധിക്കുമെന്നാണ് കരുതുന്നത്. ബിഹാറിലെ ഹാജിപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് പാസ്വാൻ. പാസ്വാന് നിലവിൽ സെഡ് കാറ്റഗറി സുരക്ഷയാണ് നൽകിവരുന്നത്.

Comments