പട്ടായ: കടുത്ത സമുദ്ര സേവനത്തിനുശേഷം 5,000-ത്തോളം യു.എസ്. നാവികരും മറീനുകളും ഉല്ലാസത്തിനായി ടൂറിസം കേന്ദ്രമായ പട്ടായയിലേക്ക് ഇറങ്ങുന്നതോടെ ലൈംഗികത്തൊഴില്‍ ഇടങ്ങളില്‍ റെയ്ഡുമായി തായ്‌ലന്റ് പോലീസ്. യു.എസ്. പടക്കപ്പല്‍ 'യു.എസ്.എസ്. ഏബ്രഹാം ലിങ്കണ്‍' തായ്ലന്‍ഡിലെ ലേം ചബാംഗ് തുറമുഖത്ത് എത്തുന്നതിന് മുന്നോടിയായി പട്ടായയില്‍ പോലീസ് പരിശോധന ശക്തമാക്കി.
200 ദിവസത്തിലേറെ കടലില്‍ കഴിഞ്ഞ ശേഷമുള്ള വിശ്രമത്തിനും വിനോദത്തിനുമായാണ് നാവികര്‍ ഇവിടെയെത്തുന്നത്. നാവികരുടെ വരവോട് കൂടി പട്ടായയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍, നഗരത്തിലെ ബീച്ചുകളിലും പ്രധാന നൈറ്റ്ലൈഫ് കേന്ദ്രങ്ങളിലും പോലീസ്പട്രോളിങ് ശക്തമാക്കി.വാരാന്ത്യത്തില്‍ നടത്തിയ പരിശോധനകളില്‍ പെണ്‍വാണിഭ സംഘമെന്ന് സംശയിക്കുന്ന 40 മുതല്‍ 50 പേരെ കസ്റ്റഡിയിലെടുത്തു. പെണ്‍വാണിഭം പൂര്‍ണ്ണമായി തടയുക ബുദ്ധിമുട്ടാണെന്നും, അധികൃതരുടെ ശ്രദ്ധയില്‍ പെടാതെ പൊതുസ്ഥലങ്ങളില്‍ വെച്ച് ഇത്തരക്കാര്‍ ഉപഭോക്താക്കളെ സമീപിക്കാറുണ്ടെന്നും പട്ടായ പോലീസ് ചീഫ് അനേക് സ്രാതോങ്യോ വ്യക്തമാക്കി.
ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പട്ടായയിലെ ഹോസ്പിറ്റാലിറ്റി ബിസിനസുകാര്‍ക്ക് അമേരിക്കന്‍ സൈന്യത്തിന്റെ സന്ദര്‍ശനം വലിയൊരു താത്കാലിക സാമ്പത്തിക ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ യു.എസ്. ഉദ്യോഗസ്ഥനും പ്രതിദിനം 1,000 മുതല്‍ 3,000 വരെ തായ് ബാത്ത് (ഏകദേശം 30 മുതല്‍ 91 ഡോളര്‍ വരെ) ചെലവഴിച്ചേക്കുമെന്ന് തായ്‌ലന്റ് കണക്കാക്കുന്നു. വിയറ്റ്‌നാം യുദ്ധകാലം മുതല്‍ അമേരിക്കന്‍ സൈനികര്‍ വിശ്രമകാലത്ത് പട്ടായയെ ആശ്രയിക്കാറുണ്ട്. ഈ അവസരം ലൈംഗികത്തൊഴിലാളികള്‍ വലിയ രീതിയില്‍ മുതലാക്കാറുമുണ്ട്.
തായ്ലന്‍ഡില്‍ വേശ്യാവൃത്തി നിയമവിരുദ്ധം ആണെങ്കിലും പട്ടായയിലെ വിവിധ നഗരങ്ങളിലും ബാങ്കോക്കിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലൈംഗിത്തൊഴില്‍ സജീവമാണ്. ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് കപ്പലിന്റെ മടക്കം. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഒരു ദൗത്യമായാണ് കണക്കാക്കുന്നത്.
കപ്പലിലെ ദീര്‍ഘകാലത്തെ സേവനം നാവികര്‍ക്കിടയില്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കും ആത്മഹത്യാ ശ്രമങ്ങള്‍ക്കും കാരണമായതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥരുടെ വരവ് പട്ടായയിലെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ സഹായിക്കുമെങ്കിലും, സുരക്ഷാ പ്രശ്‌നങ്ങളും ആരോഗ്യപരമായ ആശങ്കകളും മുന്‍നിര്‍ത്തി കര്‍ശന നിരീക്ഷണത്തിലാണ് അധികൃതര്‍.

Comments