ടെഹ്‌റാന്‍: ഇറാനിലെ വിവാഹച്ചടങ്ങ് നടക്കുന്ന വീടിന് മേല്‍ അമേരിക്ക തൊടുത്ത മിസൈല്‍ ആക്രമണത്തില്‍ നാലു മരണം. ഒരു കുട്ടിയടക്കം കൊല്ലപ്പെടുകയും 50-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോപിച്ചു. ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലെ സിരിക് കൗണ്ടിയിലുള്ള കുഹെസ്താക്ക് എന്ന സ്ഥലത്താണ് ആക്രമണം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇടയിലാണ് ഈ ആക്രമണം.
യുഎസ് മിസൈൽ ആക്രമണത്തില്‍ നേരത്തേ 120 സ്കൂൾ കുട്ടികൾ മരിച്ച മിനാബ് പ്രവിശ്യയിൽ ആണ് ഇത്തവണ ആക്രമണം നടന്നത്. ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടു. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും അവശിഷ്ടങ്ങളും ആളുകളുടെ കരച്ചിലും ദൃശ്യത്തിലുണ്ട്. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികതയും മരണസംഖ്യയും സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സിരികില്‍ നടന്ന ആക്രമണം ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സിരികിലെ കുഹെസ്താക്കില്‍ വിവാഹച്ചടങ്ങിനിടയില്‍ വീടിന് നേരെ ആക്രമണമുണ്ടായതിന് ഇറാന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഘായി വ്യക്തമാക്കി. മിനാബ്, ലമെര്‍ഡ്, ഖെഷം എന്നിവിടങ്ങളില്‍ നടന്ന മറ്റ് ആക്രമണങ്ങളുടെ ഭാഗമാണ് ഈ ആക്രമണമെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ബഘായി പറഞ്ഞു. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പ്രധാന കേന്ദ്രവുമായ ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് സിരിക് കൗണ്ടി സ്ഥിതി ചെയ്യുന്നത്.
കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ തെക്കന്‍ ഇറാനിലുടനീളം യുഎസ് നടത്തിയ പുതിയ ആക്രമണ പരമ്പരകള്‍ക്കിടയിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും കെര്‍മാന്‍ പ്രവിശ്യയിലെ ഒരു വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ് അമേരിക്ക മിനാബില്‍ നടന്ന ആക്രമണത്തില്‍ സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്ക നടത്തിയ ലക്ഷ്യബോധമില്ലാത്ത ഒരു അബദ്ധമാണ് ഈ ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മിനാബ് ആക്രമണത്തെക്കുറിച്ചുള്ള പെന്റഗണ്‍ അന്വേഷണം നടന്ന് ഏഴ് മാസം കഴിഞ്ഞു.

Comments