തിരുവനന്തപുരം: പ്രതിഷേധത്തിനെതിരേ പോലീസ് നടത്തുന്ന ജലപീരങ്കിയിലെ വെള്ളത്തില്‍ അണുബാധയില്ല. ലാബില്‍ പരിശോധന നടത്തിയ ശേഷം ആഭ്യന്തരമന്ത്രി ഇക്കാര്യത്തില്‍ പ്രതികരണം നടത്തി. നേരത്തേ പി.എം. ശ്രീ പദ്ധതിയില്‍ ഇടതു യുവജനസംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ ജലപീരങ്കി വഴി മലിനജലം പ്രതിഷേധക്കാര്‍ക്ക് നേരെ ഉപയോഗിച്ചു എന്ന ആരോപണം പ്രതിപക്ഷ നടത്തിയിരുന്നു.
ഇതിനായിരുന്നു ലാബ് പരിശോധനയ്ക്ക് ശേഷമുള്ള മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തുവന്നത്. കഴിഞ്ഞ പത്തുവര്‍ഷം ഉപയോഗിച്ച വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പി.എം.ശ്രീയില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാടില്‍ ജൂണ്‍ 22 നാണ് ഇടതുയുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
അതിനെതിരേ പോലീസ് പ്രയോഗിച്ച ജലപീരങ്കിയില്‍ മലിനജലം ഉപയോഗിച്ചതായി ആരോപണം ഉയര്‍ത്തി പ്രതിപക്ഷനേതാവ് പിണറായി വിജയനാണ് നിയമസഭയില്‍ എത്തിയത്. ഒരു ചെറിയ കുപ്പിയില്‍ വെള്ളവുമായി എത്തിയ പിണറായി അത് ആഭ്യന്തരമന്ത്രിക്ക് കൈമാറുകയും ആഭ്യന്തരമന്ത്രി പരിശോധനയ്ക്കായി പോലീസ് കമ്മീഷണര്‍ക്ക് നല്‍കുകയും ചെയ്തു.
അതിന്റെ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. നിയമസഭയെ അറിയിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് പോലീസ് കമ്മീഷണര്‍ കൈമാറി. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല പ്രതികരണവുമായി എത്തുകയും ചെയ്തത്.

Comments