സോഷ്യൽ മീഡിയയിൽ ഒരിക്കൽ കൂടി നിറയുകയാണ് പഞ്ച് എന്ന കുഞ്ഞുകുരങ്ങൻ. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ താരമായ ജാപ്പനീസ് മക്കാക്ക് കുരങ്ങൻ പഞ്ച് ചത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ വ്യാപകമായി നടക്കുന്നത്. എന്നാൽ ഈ വാർത്തയിൽ സത്യമില്ലെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ. മൃഗശാലയിലെ കുരങ്ങൻമല കാണാനുള്ള ഭാഗം താൽക്കാലികമായി അടച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
സെപ്റ്റംബർ 1 മുതൽ 18 വരെ മൃഗശാലയിലെ ‘മങ്കി മൗണ്ടൻ’ പ്രദേശം സന്ദർശകർക്കായി അടച്ചിരിക്കുകയാണ്. കുരങ്ങുകൾക്കായി സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകുന്ന സംവിധാനങ്ങൾ സ്ഥാപിക്കുന്നതടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഈ നിയന്ത്രണം. എന്നാൽ മൃഗശാല തന്നെ അടച്ചിട്ടില്ലെന്നും പഞ്ചിന് അസുഖമോ മരണമോ സംഭവിച്ചതായി അധികൃതരുടെ അറിയിപ്പിൽ യാതൊരു സൂചനയുമില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അമ്മ ഉപേക്ഷിച്ചതിനെ തുടർന്ന് മൃഗശാല ജീവനക്കാരുടെ പരിചരണത്തിൽ വളർന്ന പഞ്ച്, ഒരു ഓറങ്കുട്ടാൻ രൂപത്തിലുള്ള സ്റ്റഫ്‌ഡ് കളിപ്പാട്ടത്തോടുള്ള അടുപ്പത്തിലൂടെയാണ് ലോകമെമ്പാടും ശ്രദ്ധ നേടിയത്. പഞ്ചിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് ഈ കുഞ്ഞുകുരങ്ങിന്റെ ആരാധകരായത്. കഴിഞ്ഞ ദിവസങ്ങളിലും പഞ്ച് മൃഗശാലയിൽ സജീവമായി കാണപ്പെട്ടിരുന്നുവെന്നാണ് ലഭ്യമായ വിവരങ്ങൾ.
മങ്കി മൗണ്ടൻ അടയ്ക്കുന്നതിന് തൊട്ടുമുമ്പ് പഞ്ചിനെ കണ്ടതായി സോഷ്യൽ മീഡിയയിൽ നിരവധി പേർ പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട സ്ഥലത്ത് കയറിയിരുന്ന പഞ്ചിനെ നിരവധി സന്ദർശകർ വീഡിയോയിൽ പകർത്തിയതായും ഇവർ പറയുന്നു. അതിനാൽ ‘പഞ്ച് മരിച്ചു’ എന്ന പ്രചാരണം വ്യാജമാണെന്നും, നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ആരാധകർക്ക് പഞ്ചിനെ കാണാനാകാത്തതുമാത്രമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Comments