കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണം പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ദേഹത്തുനിന്നും മിശ്രിത രൂപത്തിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തി.
റാസൽ ഖൈമയിൽനിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയായ യുവാവും മൂന്ന് മക്കളുമാണ് വിമാനമിറങ്ങിയത്. ഇതിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലും പിതാവിന്റെ ശരീരത്തിൽ മിശ്രിത രൂപത്തിലും സ്വർണം കണ്ടെത്തുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
അതേസമയം, ഓഗസ്റ്റ് മാസത്തിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ടയാണ് നടന്നത്. ഓഗസ്റ്റ് ആദ്യവാരം മാത്രം 11 കോടിയിലധികം രൂപ വിലമതിക്കുന്ന എട്ട് കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. 14 കേസുകളിലായി ആറ് മലയാളികൾ ഉൾപ്പെടെ ഒമ്പത് പേരെയും അറസ്റ്റ് ചെയ്തിരുന്നു.

Comments