
വിവാഹവാര്‍ഷിക ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. ' ഒരുമിച്ചുളള 47 വര്‍ഷങ്ങള്‍' എന്ന തലക്കെട്ടോടെ വിവാഹചിത്രം പിണറായി വിജയന്‍ സമൂഹമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തു.
1979 സെപ്റ്റംബര്‍ 2 നായിരുന്നു വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയും പിണറായി വിജയനും തമ്മിലുളള വിവാഹം. തലശേരിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപകയായിരുന്നു കമല. തലശേരി ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹം. കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു പിണറായി വിജയന്റെ വിവാഹം.







Comments