കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഡോ. രേഖ കൃഷ്ണൻ രോഗിയോട് പെരുമാറിയ രീതി ശരിയായില്ലെന്ന് റിപ്പോർട്ടിൽ കണ്ടെത്തി.
ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, നിലവിലെ ആശുപത്രിയിൽനിന്ന് ഡോ. രേഖ കൃഷ്ണനെ ഉടൻ സ്ഥലംമാറ്റണമെന്ന് ഹെൽത്ത് സർവീസ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഡിഎംഒ ശുപാർശ ചെയ്തു. ഭാവിയിൽ ഡോക്ടർക്ക് തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികൾ നൽകുന്നത് ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
സംഭവത്തിൽ ഡി.എച്ച്.എസിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉടൻ ഉണ്ടാകും. ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പോകാൻ ഇന്നലെ നിർദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തിയതിന് പിന്നാലെ ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രോഗിയോടും ഒപ്പമെത്തിയവരോടും തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പനിയും ശരീരവേദനയും എമർജൻസി കേസല്ലെന്നും എമർജൻസി വിഭാഗം തുറന്നുവെച്ചിരിക്കുന്നത് രോഗികൾ ഓടിക്കയറാനല്ലെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം.
പാതിരാത്രി കഴിഞ്ഞെന്നും ഇത് തോന്നിവാസമാണെന്നും ഡോക്ടർ ചികിത്സ തേടിയെത്തിയവരോട് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Comments