ഡല്‍ഹി: ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്നുവയസ്സുകാരനെ സി.സി.ടി.വി ദൃശ്യങ്ങള്‍, സാങ്കേതിക നിരീക്ഷണം, പ്രാദേശിക രഹസ്യാന്വേഷണം എന്നിവയുടെ സഹായത്തോടെ പോലീസ് കണ്ടെത്തി. ബിഹാറിലെ മുന്‍ഗര്‍ ജില്ലയില്‍ നടത്തിയ റെയ്ഡിലൂടെ ഡല്‍ഹി പൊലീസ് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. കുട്ടിയെ മോചിപ്പിച്ച പൊലീസ് സംഘം, ഡല്‍ഹിയിലെത്തിച്ച് മാതാപിതാക്കള്‍ക്ക് കൈമാറി.
കുട്ടിയെ വീണ്ടെടുക്കാന്‍ 1,000 കിലോമീറ്ററിലധികമാണ് പോലീസ് തെരച്ചില്‍ നടത്തിയത്. സിനിമയെ വെല്ലുന്ന തിരക്കഥയില്‍ ഓഗസ്റ്റ് 27-നാണ് ഡല്‍ഹി ജി.ജി.എസ് ആശുപത്രിയില്‍ നിന്നുമാണ്് ആണ്‍കുട്ടിയെ കാണാതാകുന്നത്. മാതാവിനൊപ്പം മരുന്നു വാങ്ങാനായി എത്തിയതായിരുന്നു കുട്ടി. മരുന്ന് വാങ്ങാന്‍ പോയ സമയത്ത് മകന്‍ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. കാണാതയതോടെ പരിസരങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നായിരുന്നു അവര്‍ പോലീസിനെ വിളിച്ചത്.
കേസെടുത്ത പോലീസ് ആദ്യം ആശുപത്രിയിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒരു സ്ത്രീയാണ് കൊണ്ടുപോയതെന്ന് കണ്ടെത്തുകയായിരുന്നു. ഇ റിക്ഷയിലും മറ്റ് യാത്രാമാര്‍ഗ്ഗങ്ങളിലുമായി ഇവര്‍ ബിഹാറിലേക്ക് കടന്നതായി പൊലീസ് തിരിച്ചറിഞ്ഞു. ഡല്‍ഹി മദിപൂരില്‍ താമസിച്ച് വന്നിരുന്ന 31 കാരിയായ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തനിക്ക് ആറ് പെണ്‍മക്കളുണ്ടെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ ഇനി കുട്ടികള്‍ ഉണ്ടാകില്ലെന്നും, സ്വന്തം മകനായി വളര്‍ത്താനാണ് കുട്ടിയെ കൊണ്ടുപോയതെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു.

Comments