വാഷിംഗ്ടൺ: ഇന്ത്യയും ഇറാനും തമ്മിൽ ഒരു വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ ബുധനാഴ്ച പറഞ്ഞു. അതേസമയം, യുഎസ് ഉപരോധങ്ങൾ മറികടക്കാൻ ടെഹ്റാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് പെസെഷ്കിയനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ഡൽഹിയും ടെഹ്റാനും ഒരു വ്യാപാര കരാറിലേക്ക് അടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് റുബിയോയുടെ പ്രസ്താവന. വരുംകാലങ്ങളിൽ ടെഹ്‌റാനുമായുള്ള വ്യാപാര ബന്ധം "വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനും" ഇന്ത്യ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഷ്‌കെക്കിൽ വച്ച് ഇറാൻ ഭരണാധികാരിയോട് പറഞ്ഞതിനു പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം.
ഫോക്സ് ന്യൂസ് റേഡിയോയിലെ 'ദി ബ്രയാൻ കിൽമീഡ് ഷോ'യിൽ നൽകിയ അഭിമുഖത്തിനിടയിലാണ്, "ഇന്ത്യയും ഇറാനും തമ്മിൽ ഒരു വ്യാപാര കരാറില്ലെന്നാണ് ഞാൻ കരുതുന്നത്" എന്ന് റുബിയോ വ്യക്തമാക്കിയത്. യുഎസ് ഉപരോധങ്ങൾ മറികടക്കാനുള്ള വഴികൾ കണ്ടെത്താൻ ഇറാനെ സഹായിക്കരുതെന്ന് അമേരിക്കൻ നിലപാട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിക്കിയിട്ടുണ്ടെന്ന് റുബിയോ പറഞ്ഞു.
"ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആണവായുധം നിർമ്മിക്കുന്നതിനും വേണ്ടി പിന്നീട് ഉപയോഗിക്കാൻ തക്കവണ്ണം വരുമാനം ഉണ്ടാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ ഒരു രാജ്യവും അവരെ സഹായിക്കരുത്. അത്തരം കാര്യങ്ങൾ ചെയ്യാൻ രാജ്യങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഞങ്ങൾ അവരെയും ഉപരോധിക്കേണ്ടി വരും," റുബിയോ കൂട്ടിച്ചേർത്തു.
അതേസമയം, വരുംകാലങ്ങളിൽ ടെഹ്‌റാനുമായുള്ള വ്യാപാര ബന്ധം "വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനും" ഇന്ത്യ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ ഭരണാധികാരിയോട് പറഞ്ഞു. ബിഷ്‌കെക്കിൽ വെച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയനെ കണ്ടു. വിവിധ മേഖലകളിൽ ഇറാനുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു. വരുംകാലങ്ങളിൽ ഞങ്ങളുടെ വ്യാപാര ബന്ധം വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു," എന്ന് പ്രധാനമന്ത്രി മോദി തിങ്കളാഴ്ച എക്സിൽകുറിച്ചിരുന്നു. "മേഖലയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ശാശ്വത സമാധാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ തുടർന്നും പിന്തുണ നൽകും," പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

Comments